Latest NewsKeralaNews

ആരെയും കണ്ണീര് കുടിപ്പിക്കില്ല, സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് തൊഴിലവസരങ്ങളിലും മുന്‍ഗണന നല്‍കും : കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍: കെ റെയില്‍ പദ്ധതി സംബന്ധിച്ച സുപ്രീം കോടതി വിധി ആശ്വാസകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാമൂഹ്യാഘാത പഠനവും സര്‍വെയും തുടരാമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം സമരത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: 2016നും 2020നും ഇടയില്‍ രാജ്യത്ത് 3400 വര്‍ഗീയ കലാപ കേസുകള്‍ : റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്രം

വികസനവിരുദ്ധ സമരത്തിന്റെ മറവില്‍ നാട്ടില്‍ അരാജകത്വവും കലാപവും സൃഷ്ടിക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

‘സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പണം നല്‍കിയേ ഭൂമി ഏറ്റെടുക്കൂ. ബലംപ്രയോഗിച്ച് ആരുടെ ഭൂമിയും ഏറ്റെടുക്കില്ല. കുടിയൊഴിപ്പിക്കലല്ല, പുനരധിവാസമാണ് നടപ്പാക്കുന്നത്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അഞ്ച് സെന്റ് സ്ഥലവും വീടുവെക്കാനുള്ള പണവും നല്‍കും. ഈ പദ്ധതിയുടെ ഭാഗമായി ആരെയും കണ്ണീര് കുടിപ്പിക്കില്ല. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് തൊഴിലവസരങ്ങളിലും മുന്‍ഗണന നല്‍കും. പാക്കേജ് പ്രഖ്യാപിച്ചാണ് ഭൂമി ഏറ്റെടുക്കുന്നത്’ , കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button