ThiruvananthapuramLatest NewsKeralaNattuvarthaNews

പരീക്ഷയെഴുതാതെ സർക്കാർ ജോലി: അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 31, ചെയ്യേണ്ടത് ഇത്ര മാത്രം

തിരുവനന്തപുരം: പരീക്ഷയെഴുതാതെ താൽക്കാലിക സർക്കാർ ജോലി. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നിഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ ഒരാൾക്കാണ് അവസരമുള്ളത്. ഈ ഒഴിവിൽ, കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31 ആണ്.

യോഗ്യത:

മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ബിരുമോ അല്ലെങ്കിൽ, കുറഞ്ഞത് രണ്ട് വർഷ ദൈർഘ്യമുള്ള മെക്കാനിക്കൽ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമയോ ഉണ്ടായിരിക്കണം. കുറഞ്ഞത് ഒരു വർഷം ദൈർഘ്യമുള്ള മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ/സർട്ടിഫിക്കറ്റ്, മെഡിക്കൽ ലബോറട്ടറിയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ, സയൻസ് ബിരുദവും മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.

ഒരു വർഷത്തേക്കായിരിക്കും നിയമനം. താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ, നേരിട്ടോ അപേക്ഷിക്കണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button