തിരുവനന്തപുരം: പണിമുടക്കിനെ നേരിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച ഡയസ്നോണ്‍ പ്രാബല്യത്തിൽ. എന്നാൽ, ഉത്തരവ് അംഗീകരിക്കില്ലെന്ന് സര്‍വീസ് സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ ഹാജരായില്ലെങ്കില്‍ കോടതി നിലപാട് നിര്‍ണായകമാകും. ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും രണ്ടു ദിവസത്തെ സമരത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, സര്‍വീസ് ചട്ടപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കുകയും ജീവനക്കാര്‍ ഹാജരാകാന്‍ വേണ്ടി ഉത്തരവിറക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
വിധിയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. ഉത്തരവിറക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്ന് എജി നിയമോപദേശം നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി ഡയസ്നോണ്‍ പ്രഖ്യാപിച്ചു ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം പണിമുടക്ക് ദിവസം ഹാജരാകാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്ബളമില്ല. ഓഫീസുകളില്‍ ഹാജര്‍ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹന സൗകര്യമൊരുക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം നല്‍കി. ജോലിക്കെത്തുന്ന സര്‍ക്കാര്‍ ജീവനക്കാരെ തടഞ്ഞാല്‍ ശിക്ഷ ഉറപ്പാക്കും.
Read Also: സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലിന് സാധ്യത : പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്
പണിമുടക്ക് ദിവസം അത്യാവശ്യക്കാര്‍ക്ക് മാത്രമാണ് അവധി. മനഃപൂര്‍വം ജോലിക്കെത്താത്തവരെ സര്‍വീസില്‍ നിന്നും പുറത്താക്കും. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്നും ഉത്തരവുണ്ട്. എന്നാല്‍, സമരത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സര്‍വീസ് സംഘടനകള്‍.
Post Your Comments