ThrissurLatest NewsKeralaNattuvarthaNews

അഹിന്ദുക്കളെയല്ല അവിശ്വാസികളെയാണ് ക്ഷേത്രത്തില്‍ തടയേണ്ടത്: മന്‍സിയ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബി ഗോപാലകൃഷ്ണന്‍

തൃശൂര്‍: കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മന്‍സിയ എന്ന അഹിന്ദു യുവതിക്ക് ഭരതനാട്യം കളിക്കാന്‍ അനുമതി നിഷേധിച്ച ദേവസ്വം ബോര്‍ഡിന്റെ തീരുമാനം അപലപനീയമാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. അഹിന്ദുക്കളെയല്ല ക്ഷേത്ര അവിശ്വാസികളെയാണ് ക്ഷേത്രത്തില്‍ തടയേണ്ടതെന്നും മന്‍സിയക്ക് ഭരതനാട്യം അവതരിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

അവര്‍ ക്ഷേത്ര വിശ്വാസിയാണൊ അല്ലയോ എന്നതാണ് പരിശോധിക്കേണ്ടതെന്നും അല്ലാതെ, ഹിന്ദുവാണോ അഹിന്ദുവാണോ എന്നല്ലെന്നും അദ്ദേഹം പറഞ്ഞു. അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ലന്ന ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ക്ഷേത്ര വിരുദ്ധമാണെന്നും ബി ഗോപാലകൃഷ്ണന്‍ പ്രസ്താവനയിൽ പറഞ്ഞു.

പ്രൈമറി സ്‌കൂള്‍ അധ്യാപകന്റെ ആസ്തി കണ്ട് ഞെട്ടി ഉദ്യോഗസ്ഥര്‍,സ്വന്തമായി നാല് ആഢംബര വീടുകളും കോളേജുകളും

ക്ഷേത്രാചാരത്തെ എതിര്‍ക്കുന്നവര്‍ ഭരിക്കുമ്പോള്‍ ക്ഷേത്ര വിശ്വാസികളെ അഹിന്ദുക്കളെന്ന് മുദ്രകുത്തി അപമാനിച്ച് കലകള്‍ അവതരിപ്പിക്കാന്‍ അനുവദിക്കാത്തത് അപലപനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യേശുദാസിനെ പോലെയുള്ള ക്ഷേത്ര വിശ്വാസികളെ അഹിന്ദു എന്ന് പറഞ്ഞ് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത് അപരിഷ്‌കൃത സമീപനമാണെന്നും ബി ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button