KeralaLatest NewsNews

കെ.റെയിലിനെ കുറിച്ച് എതിരഭിപ്രായമില്ല, ഏറെ സ്വീകാര്യമായ ആശയമാണ് വികസനം: നിലപാട് വ്യക്തമാക്കി അരുൺകുമാർ

പാരിസ്ഥിതിക ആഘാതം എന്ന് ഉറപ്പിക്കാൻ എന്ത് വിദഗ്ദ്ധപഠനമാണ് പ്രതിഷേധിക്കുന്നവരുടേയും മാധ്യമ പ്രവർത്തകരുടേയും പക്കലുള്ളത്.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ റെയിൽ പദ്ധതിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം നടക്കുമ്പോൾ പദ്ധതിയിൽ നിലപാട് വ്യതമാക്കി മാധ്യമ പ്രവർത്തകൻ അരുൺ കുമാർ. വികസനത്താൽ സൃഷ്ടിക്കപ്പെടുന്ന മനുഷ്യാവകാശ ലംഘനങ്ങളോ പാരിസ്ഥിതിക ആഘാതമോ പലപ്പോഴും ചെറു പ്രതിഷേധങ്ങൾക്കപ്പുറം വളരാറില്ലെന്ന് അരുൺ കുമാർ ഫേസ്‌ബുക്കിൽ കുറിച്ചു. പഠനങ്ങൾ പൂർത്തിയാക്കും വരെ കെ.റെയിലിനെ കുറിച്ച് എതിരഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എൻ്റെ നിലപാട് കെ. റെയിലിൽ :

ആധുനികതയുടെ വരവോടെ ഏറെ സ്വീകാര്യമായ ആശയമാണ് വികസനം എന്നത് . ഒട്ടുമിക്കവരും ഇന്നതിനെ ജനാധിപത്യത്തിൻ്റെ ലെജിറ്റിമസി ഘടകമായിട്ടാണ് കരുതുന്നതും. അതൊരു രാഷ്ട്രീയ ആശയമായി കഴിഞ്ഞിരിക്കുന്നു. അതു കൊണ്ട് തന്നെ വികസനത്താൽ സൃഷ്ടിക്കപ്പെടുന്ന മനുഷ്യാവകാശ ലംഘനങ്ങളോ പാരിസ്ഥിതിക ആഘാതമോ പലപ്പോഴും ചെറു പ്രതിഷേധങ്ങൾക്കപ്പുറം വളരാറുമില്ല. അത് ഗൗരവമേറിയ രാഷ്ട്രീയ പ്രശ്നവുമാണ്.

Read Also: കശ്മീർ ഫയൽസിന്റെ ടിക്കറ്റ് വിതരണം ചെയ്യുന്നത് പോലെ പെട്രോളടിക്കാനുള്ള ടിക്കറ്റും വിതരണം ചെയ്യണം: രാജസ്ഥാന്‍ മന്ത്രി

എന്നാൽ, ആഘാത പഠനമേ പാടില്ല എന്ന നിലപാടിൻ്റെ യുക്തി എത്ര ആലോചിച്ചിട്ടും തെളിയുന്നില്ല. പൊതുതാത്പര്യങ്ങളേക്കാൽ വലുതാണ് സാമൂഹിക, പാരിസ്ഥിതിക ആഘാതം എന്ന് ഉറപ്പിക്കാൻ എന്ത് വിദഗ്ദ്ധപഠനമാണ് പ്രതിഷേധിക്കുന്നവരുടേയും മാധ്യമ പ്രവർത്തകരുടേയും പക്കലുള്ളത്. വൈകാരികമായി പദ്ധതി ബാധിതർക്ക് സംസാരിക്കാം, പക്ഷെ പൊതുമണ്ഡലത്തിലെ രാഷ്ട്രീയ പ്രവർത്തകരും മാധ്യമ പ്രവർത്തകരുടേയും പ്രതികരണങ്ങൾ എന്തുകൊണ്ടാണ് വൈകാരികമാകുന്നത്. പഠനങ്ങൾ പൂർത്തിയാക്കും വരെ കെ.റെയിലിനെ കുറിച്ച് എതിരഭിപ്രായമില്ല. ഇതാണ് എൻ്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button