
പോക്സോ കേസിൽ പ്രതിയായിരുന്നയാളുമായി റിപ്പോർട്ടർ ചാനൽ പ്രതിനിധി ഡോ അരുൺ കുമാർ നടത്തിയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു. വണ്ടിപ്പെരിയാര്‍ ആറു വയസ്സുകാരിയുടേ കൊലപാതക കേസിൽ അര്‍ജുനെ കോടതി വെറുതെ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അഭിമുഖം ചാനലിൽ വന്നത്.
പ്രോസിക്യൂഷൻ അമ്പേ പരാജയപ്പെട്ട പോക്സോ കേസിലെ പ്രതിയായിരുന്നയാളെ ചോദ്യം കൊണ്ടു പോലും അസ്വസ്ഥനാക്കരുത് എന്ന് താത്പര്യമുള്ളവരാണ് വിമർശകരെന്നു അരുൺ പറയുന്നു.
‘ഉത്തരങ്ങളിലുണ്ടോ എല്ലാം ? ഈ അഭിമുഖത്തിൽ പോക്സോ പ്രതിയായിരുന്നയാൾ പ്രതിരോധത്തിലായത് സഹിക്കാനാവാതെ ചിലർ രംഗത്ത് എത്തിയിട്ടുണ്ട്. അവരുടെ പ്രൊഫൈലുകൾ കണ്ടു. ചില സാമ്യങ്ങളും. പ്രോസിക്യൂഷൻ അമ്പേ പരാജയപ്പെട്ട പോക്സോ കേസിലെ പ്രതിയായിരുന്നയാളെ ചോദ്യം കൊണ്ടു പോലും അസ്വസ്ഥനാക്കരുത് എന്ന് താത്പര്യമുള്ളത് ആർക്കായിരിക്കും.’ എന്ന കുറിപ്പോടെ അഭിമുഖം സമൂഹമാധ്യമത്തിൽ അരുൺ പങ്കുവച്ചിട്ടുണ്ട്. ഇതിനു താഴെ നിരവധി വിമർശനമാണ് ഉയരുന്നത്.
‘ആറ് വയസ്സുള്ള പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകനെ ‘ഇന്റർവ്യൂ’ ചെയ്യത് അവനു സംസാരിക്കാനുള്ള സ്പേസ് നൽകുകയാണ് റിപ്പോർട്ടർ ചാനൽ.’ എന്നും അരുൺ അവന്റെ കള്ളത്തരം മുഴുവനും ഡിജിറ്റൽ റെക്കോർഡ് ആക്കി… ഭീകരൻ എന്നുമെല്ലാമാണ് കമന്റുകൾ വരുന്നത്.
Post Your Comments