Latest NewsNewsInternational

മാപ്പ്, തല്ലിയത് വലിയ തെറ്റ്, സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല: വില്‍ സ്മിത്ത്

ലോസാഞ്ചലസ്: ക്രിസ് റോക്കിനെ തല്ലിയ സംഭവത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ഹോളിവുഡ് താരം വില്‍ സ്മിത്ത്. തന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു ക്രിസ് റോക്കിന്റെ ക്ഷമാപണം. തെറ്റ് മനസ്സിലാക്കുന്നുവെന്നും തിരുത്തുന്നുവെന്നും വില്‍ സ്മിത്ത് കുറിച്ചു.

Also Read:ഐപിഎൽ 2022: ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മയ്ക്ക് തിരിച്ചടി

‘വൈകാരികമായി പ്രതികരിച്ചതാണ്. പരസ്യമായി തന്നെ മാപ്പ് ചോദിക്കുന്നു. അക്രമം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതും വിനാശകരവുമാണ്. ഓസ്‌കര്‍ ചടങ്ങിനിടെ എന്റെ ഭാഗത്ത് നിന്നും ഉണ്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ല.

ഭാര്യയ്‌ക്ക് നേരെയുള്ള പരാമര്‍ശത്തില്‍ വികാരത്തോടെ പെരുമാറി. ജാദയുടെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള തമാശ എനിക്ക് അംഗീകരിക്കാനായില്ല. തീര്‍ത്തും തെറ്റായിരുന്നു. അതിന് ഞാന്‍ എല്ലാവരോടും പരസ്യമായി മാപ്പ് ചോദിക്കുന്നു. സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല’ വില്യം സ്മിത്ത് കുറിച്ചു.

അതേസമയം, വില്യം സ്മിത്തിന്റെ പ്രതികരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഇന്നലെ മുതൽ ജനങ്ങൾ ചർച്ച ചെയ്ത ഒരു വിഷയം വില്യം സ്മിത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button