മുംബൈ: ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന് നായകന്‍ രോഹിത് ശര്‍മയ്ക്ക് പിഴ ചുമത്തി. 12 ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് ഐപിഎല്‍ അധികൃതര്‍ അറിയിച്ചു. രണ്ടാമതും പിഴവ് വരുത്തിയാല്‍, നായകന് 24 ലക്ഷം രൂപയും ടീമിലെ മറ്റ് അംഗങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതവും പിഴ ചുമത്തും. തുടര്‍ന്നും, നിശ്ചിത സമയത്ത് 20 ഓവര്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഒരു മത്സരത്തില്‍ നിന്ന് വിലക്ക് നേരിടേണ്ടി വരും.
ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തിനിടെയാണ് കുറഞ്ഞ ഓവര്‍ നിരക്കിന് രോഹിത് ശര്‍മയ്ക്ക് പിഴ ചുമത്തിയത്. മത്സരത്തിൽ, നാല് വിക്കറ്റിന് മുംബൈ പരാജയപ്പെടുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
Read Also:- ഐപിഎൽ 2022: ചെന്നൈ സൂപ്പർ കിങ്സിന്റെ സൂപ്പർ ഓള്‍ റൗണ്ടര്‍ ക്വാറന്‍റീൻ പൂർത്തിയാക്കി
പുറത്താവാതെ നിന്ന ലളിത് യാദവ് (48), അക്സര്‍ പട്ടേല്‍ (38) എന്നിവരാണ് ഡല്‍ഹിയെ വിജയിപ്പിച്ചത്. 18-ാം ഓവറാണ് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഡാനിയേല്‍ സാംസിന്റെ ഈ ഓവറില്‍ 24 റണ്‍സാണ് അക്സര്‍- ലളിത് സഖ്യം അടിച്ചെടുത്തത്. മൂന്ന് വിക്കറ്റ് നേടിയ മലയാളി താരം ബേസില്‍ തമ്പി മുംബൈക്കായി തിളങ്ങി.
Post Your Comments