KeralaLatest News

യുവാവ് തീകൊളുത്തി മരിച്ചത് മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിൽ: കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട്: യുവതിയെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയുടെ വിവാഹ നിശ്ചയം മറ്റൊരു യുവാവുമായി കഴിഞ്ഞതായിരുന്നെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. വളയം സ്വദേശി രത്നേഷ്(42) ആണ് മരിച്ചത്. വീടിന് തീവെച്ച് യുവതിയെ കൊല്ലാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് മരിച്ചതെന്നാണ് വിവരം.

അതേസമയം, തടയാൻ ശ്രമിച്ച യുവതിയുടെ അമ്മയ്‌ക്കും സഹോദരനും സഹോദര ഭാര്യക്കും പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ, രണ്ട് മണിയോടെയാണ് വളയത്ത് കല്ലുമ്മലിൽ സംഭവം നടന്നത്. യുവാവ് പെട്രോളുമായി വീട്ടിലെത്തുകയായിരുന്നു. വീടിന്റെ മുകളിലേക്ക് കയറി, വീടിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച്‌ തീയിട്ട് യുവതിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം. യുവതിയുടെ വീട്ടിലെത്തിയ യുവാവ് രണ്ടാംനിലയില്‍ കയറി മുറിയില്‍ തീവയ്ക്കുകയായിരുന്നു.

read also: കോഴിക്കോട് പെൺകുട്ടിയെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമം: തീയിട്ട യുവാവ് മരിച്ചു

വീടിന് തീപടരുന്നത് കണ്ട അയല്‍വാസികള്‍ നിലവിളിച്ചതോടെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. പിന്നാലെ, ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് വീട്ടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.
ഇലക്‌ട്രീഷനായ രത്നേഷ് യുവതിയുടെ അയല്‍വാസിയാണ്. രത്നേഷിന് യുവതിയെ ഇഷ്ടമായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button