ന്യൂഡല്‍ഹി: രാജ്യത്ത് 2016നും 2020നും ഇടയില്‍, ഏകദേശം 3,400 വര്‍ഗീയ കലാപ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ചൊവ്വാഴ്ച ലോക്സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് മന്ത്രി കണക്കുകള്‍ പുറത്തുവിട്ടത്. 2020ല്‍ 857 വര്‍ഗീയ അല്ലെങ്കില്‍ മതകലാപ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
2019ല്‍ 438 കേസുകളും 2018ല്‍ 512 കേസുകളും 2017ല്‍ 723 കേസുകളും 2016ല്‍ 869 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതേ കാലയളവില്‍, രാജ്യത്ത് മൊത്തം 2.17 ലക്ഷം കലാപക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും മന്ത്രി അറിയിച്ചു.
Post Your Comments