
ചാത്തന്നൂർ: യുവതിയെ ആക്രമിച്ച ശേഷം മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. അയത്തിൽ കല്ലിനുമേൽ വീട്ടിൽ ജിനേഷ് ബാബു (36) ആണ് പിടിയിലായത്.
വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ്, ഷാൾ യുവതിയുടെ കഴുത്തിൽ മുറുക്കി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു മോഷണം. നിലവിളി കേട്ടെത്തിയ യുവതിയുടെ അച്ഛൻ കൈ തട്ടിമാറ്റി രക്ഷപ്പെടുത്തി. തുടർന്ന്, മുറിയിലെ അലമാരയിൽ നിന്നും 33000 രൂപയും അപഹരിച്ചാണ് യുവാവ് കടന്ന് കളഞ്ഞത്.
Read Also : മഞ്ഞളിന്റെ അമിത ഉപയോഗം നയിക്കുന്നത് ഗുരുതര പ്രശ്നത്തിലേക്ക്
ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്റെ നിർദ്ദേശാനുസരണം എസ്.ഐമാരായ ആശ ബി. രേഖ, സലിംകുമാർ, എ.എസ്.ഐ രാജേഷ്, സി.പി.ഒമാരായ മുഹമ്മദ് ഹുസൈൻ, അനിൽകുമാർ, ബിനു, ജയിനമ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments