വെഞ്ഞാറമൂട്: ഡയറി ഫാമില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശിനിയായ യുവതിയെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോലിയക്കോട് കണ്‍സ്യൂമര്‍ സൊസൈറ്റിയുടെ കീഴില്‍ തങ്കമലയില്‍ ആരംഭിച്ച ഡയറി ഫാമിലാണ് സംഭവം. ഡയറി ഫാമിലെ തൊഴിലാളികള്‍ കൂടിയായ നേപ്പാള്‍ സ്വദേശികളായ കിഷന് ബഹദൂര്‍ സൗത് – സിക്രാദേവി സൗത് ദമ്പതികളുടെ മകള്‍ ലക്ഷ്മി സൗത് (19) ആണ് മരിച്ചത്.
Read Also : ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഇന്ന് നേർക്കുനേർ
സംഭവത്തെക്കുറിച്ച് പൊലീസ് ഭാഷ്യമിങ്ങനെ: യുവതി നേപ്പാള്‍ സ്വദേശിയായ മറ്റൊരു ചെറുപ്പക്കാരനുമായി അടുപ്പത്തിലായിരുന്നു. ഇയാള്‍ വിവാഹിതനാണ്. ഈ അടുപ്പം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു. ഞായറാഴ്ച്ച പുലര്‍ച്ചയും പെണ്‍കുട്ടി ഇയാളുമായി ഫോണില്‍ ചാറ്റ് ചെയ്തു. ഇതു കണ്ട രക്ഷിതാക്കള്‍ യുവതിയെ ശകാരിച്ചു. ഇതിലുള്ള മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. വെഞ്ഞാറമൂട് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് തയാറാക്കി. തുടർന്ന്, മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
Post Your Comments