CricketLatest NewsNewsSports

ക്യാപ്റ്റനെ നിലയില്‍ കഴിഞ്ഞ വര്‍ഷം എനിക്ക് പഠനകാലയളവായിരുന്നു: സഞ്ജു സാംസൺ

മുംബൈ: സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് സീസണിലെ ആദ്യ മത്സരത്തിന് നാളെയിറങ്ങും. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികൾ. മത്സരത്തിന് മുമ്പ് ടീമിനെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെക്കുകയാണ് നായകൻ സഞ്ജു. രാജസ്ഥാന്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് സഞ്ജു മത്സരത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ചത്.

‘പൂനെയിലേത് പുതിയ പിച്ചായിരിക്കും. അതുകൊണ്ടുതന്നെ വലിയ സ്‌കോറാണ് പ്രതീക്ഷിക്കുന്നത്. ടീം ക്യാമ്പിൽ എല്ലാവരും ആവേശത്തിലാണ്. ക്യാമ്പ് മുഴുവന്‍ സന്തോഷം മാത്രം. ഒരുപാട് പുതിയ താരങ്ങള്‍, പുതിയ കോച്ചിംഗ് സ്റ്റാഫുകള്‍. രസകരമായിട്ടാണ് ക്യാമ്പ് മുന്നോട്ടുപോകുന്നത്. എല്ലാവരെയും മനസിലാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ശരിയായ വഴിയിലാണ് ടീം മുന്നോട്ടുപോകുന്നത്’.

‘ഈ സീസണില്‍ രാജസ്ഥാന് റോയല്‍സിന് മികച്ച സ്‌ക്വോഡ് ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മലിംഗയും കുമാര്‍ സംഗക്കാരയും ഇന്ന് ഞങ്ങള്‍ക്കൊപ്പമുണ്ട്. ഞങ്ങളെല്ലാം അവരുടെ കളി കണ്ട് വളര്‍ന്നവരാണ്. ടീമിലെ യുവതാരങ്ങള്‍ക്ക് പ്രചോദനമാണ് ഇരുവരുടേയും സാന്നിധ്യം. അവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്’.

‘ലാളിത്യത്തോടെയാണ് അദ്ദേഹം താരങ്ങളോട് പെരുമാറുന്നതും സംസാരിക്കുന്നതും. എതിര്‍ ടീം താരങ്ങളുടെ ദൗര്‍ബല്യങ്ങള്‍ എന്താണെന്ന് കൃത്യമായി പറഞ്ഞുതരാന്‍ അവര്‍ക്ക് സാധിക്കും.ടി20 ഫോര്‍മാറ്റില്‍ ഭയമില്ലാതെ കളിക്കുകയാണ് വേണ്ടത്. രണ്ടാമതൊരു ചിന്തയ്ക്ക് സമയമില്ല. ടീമിന്റെ ഡെത്ത് ബൗളിംഗ് ഓപ്ഷനും ശക്തമാണ്’.

Read Also:- മുംബൈ ഇന്ത്യന്‍സിനു ശരിയായ പ്രതിഭയുണ്ട്, ടൂര്‍ണമെന്റില്‍ അവര്‍ തീര്‍ച്ചയായും നന്നായി പെര്‍ഫോം ചെയ്യും: ദീപ്ദാസ് ഗുപ്ത

‘ഒരുപാട് സാധ്യതകളുണ്ട് ടീമിന്. വലിയ ടൂര്‍ണമെന്റായതിനാല്‍ താരങ്ങളെ മാറ്റി മാറ്റി പരീക്ഷിക്കേണ്ടതായി വരും. ക്യാപ്റ്റനെ നിലയില്‍ കഴിഞ്ഞ വര്‍ഷം എനിക്ക് പഠനകാലയളവായിരുന്നു. ഈ സീസണില്‍ കഴിവുള്ള താരങ്ങള്‍ ടീമിലുണ്ട്’ സഞ്ജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button