ദിസ്പുർ: രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിന് മുന്നോടിയായി ദിസ്‌പുരിൽ രാഷ്ട്രീയ താപനില കുതിച്ചുയരുന്നു. ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള കടുത്ത മത്സരത്തിൽ, വോട്ടുകൾ അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന പിറുപിറുപ്പുകളാണ് മത്സരം കടുക്കാൻ കാരണം. കോൺഗ്രസിന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കുന്ന പാർട്ടിയായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) തിരഞ്ഞെടുപ്പ് ക്യാമ്പിൽ നിന്ന് വോട്ടുകൾ അട്ടിമറിക്കപ്പെട്ടേക്കാമെന്ന് പാർട്ടി ആശങ്ക പ്രകടിപ്പിച്ചു.
Also read: ട്രെയിൻ തടയാൻ യൂണിയൻ കൊടിയുമായി ട്രാക്കിലേക്ക് എടുത്തുചാടി: രണ്ട് സി.ഐ.ടി.യു അംഗങ്ങൾക്ക് പരിക്ക്
വോട്ടുകൾ നഷ്ടപ്പെടുന്നത് തടയാൻ എല്ലാ നിയമസഭാംഗങ്ങളെയും വോട്ടെടുപ്പിന് മുന്നോടിയായി ഒരു ഹോട്ടലിലേക്ക് മാറ്റാൻ കോൺഗ്രസ് പദ്ധതിയിടുകയാണെന്ന അഭ്യൂഹങ്ങൾ പാർട്ടി തള്ളിക്കളഞ്ഞു. ‘ഇതൊക്കെ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള കിംവദന്തികൾ മാത്രമാണ്. ഞങ്ങളുടെ സ്ഥാനാർത്ഥി എം.എൽ.എമാരെ കാണുന്നുണ്ട്. ഞങ്ങൾ സീറ്റ് നേടും’ അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഭൂപൻ കുമാർ ബോറ പറഞ്ഞു.
അതേസമയം, മാർച്ച് 31 ന് നടക്കുന്ന രാജ്യസഭയിലേക്കുള്ള ദ്വൈവാർഷിക തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിലും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഭരണകക്ഷിയായ ബി.ജെ.പി. ഒഴിവുള്ള രണ്ട് സീറ്റുകളിൽ ഒന്നിൽ പബിത്ര മാർഗരിറ്റയെയും, മറ്റേതിൽ പാർട്ടിയുടെ സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യു.പി.പി.എൽ) പ്രസിഡന്റായ റ്വംഗ്വര നര്‍സാരിയെയുമാണ് ബി.ജെ.പി മത്സരരംഗത്ത് ഇറക്കുന്നത്.
Post Your Comments