തൃശ്ശൂർ: കൂടല്‍ മാണിക്യം ഉത്സവത്തിലെ നൃത്തോത്സവത്തിൽ നിന്ന് നര്‍ത്തകിയായ മൻസിയയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ രംഗത്ത്. ക്ഷേത്രത്തിന്‍റെ മതിൽക്കെട്ടിനുളളിൽ ആയതിനാലാണ് മൻസിയയെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയതെന്ന് കൂടൽ മാണിക്യ ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കി.
Also read: ഹിജാബ് നിരോധനം: ഹൈക്കോടതി വിധിക്കെതിരെ അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡും സുപ്രീം കോടതിയിൽ
പത്രത്തിൽ പരസ്യം നൽകിക്കൊണ്ടാണ് കലാപരിപാടികൾക്ക് അപേക്ഷകൾ ക്ഷണിച്ചത്. ഈ പരസ്യത്തിൽ ഹിന്ദുക്കളായ കലാകാരന്മാരാണ് അപേക്ഷിക്കേണ്ടതെന്ന് പ്രത്യേകം സൂചിപ്പിച്ചിരുന്നതായും ഭാരവാഹികള്‍ പറഞ്ഞു. നിലവിലെ ക്ഷേത്രനിയമം അനുസരിച്ച് അഹിന്ദുക്കളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്നും അവർ അറിയിച്ചു.
കൂടല്‍ മാണിക്യം ഉത്സവത്തോട് അനുബന്ധിച്ചുള്ള നൃത്തോത്സവത്തില്‍ താൻ ഹിന്ദു അല്ലാത്തതിനാൽ അവസരം നിഷേധിക്കപ്പെട്ടതായി നര്‍ത്തകി മന്‍സിയ ആരോപിച്ചിരുന്നു. ഏപ്രില്‍ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിൽ അടക്കം പേര് അച്ചടിച്ചതിന് ശേഷമാണ്, ക്ഷേത്ര ഭാരവാഹികളില്‍ ഒരാള്‍ തന്നെ ഒഴിവാക്കിയതായി അറിയിച്ചതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ മന്‍സിയ പറഞ്ഞു. വിവാഹത്തിന് പിന്നാലെ താൻ മതം മാറിയോ എന്ന് അദ്ദേഹം അന്വേഷിച്ചതായും മന്‍സിയ കുറിച്ചു. സമാന കാരണത്താല്‍ ഗുരുവായൂരിലും തനിക്ക് അവസരം നിഷേധിക്കപ്പെട്ടെന്ന് അവർ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
Post Your Comments