
തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിലുണ്ടായ ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊല്ലം ശൂരനാട് ജെസി ഭവനില്‍ സണ്ണി ലൂക്കോസ് – ജെസി സണ്ണി ദമ്പതികളുടെ മകള്‍ അഖിലയാണ് (24) മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം നടന്നത്. തിരുവനന്തപുരത്തെ സ്വകാര്യ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനിയാണ്.
സംഭവസ്ഥലത്ത് വച്ച് തന്നെ അഖില മരിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന അഖിലയുടെ സുഹൃത്ത് കണ്ണന്‍ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആഹാരം കഴിച്ച ശേഷം, സുഹൃത്തിനൊപ്പം ഈഞ്ചയ്‌ക്കലില്‍ നിന്ന് ചാക്കയിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ പിന്നില്‍ നിന്ന് വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സണ്ണി ലൂക്കോസ്- ജെസി സണ്ണി ദമ്പതികളുടെ മകളാണ് അഖില. സഹോദരന്‍: ജെറിന്‍.
Post Your Comments