IdukkiKeralaNattuvarthaLatest NewsNews

സി.പി.എം നിയന്ത്രിക്കുന്ന സഹകരണ ബാങ്ക് നിർമ്മിക്കാനിരുന്ന ഹൈഡൽ പാർക്കിന് എൻ.ഒ.സി നിഷേധിച്ച് റവന്യൂ വകുപ്പ്

മൂന്ന് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മൂന്നാര്‍ ഹൈഡൽ പാര്‍ക്കിന്റെ നിര്‍മ്മാണത്തിനുള്ള അനുമതി റവന്യൂ വകുപ്പ് നിഷേധിച്ചത്.

ഇടുക്കി: മൂന്നാറിലെ ഹൈഡൽ പാര്‍ക്കിന്റെ നിര്‍മ്മാണത്തിന് അനുമതി നിഷേധിച്ച് റവന്യൂ വകുപ്പ്. പാർക്കിന് എൻ.ഒ.സി നിഷേധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഇടുക്കിയിലെ നിര്‍മ്മാണ നിരോധനം അടക്കമുള്ള കോടതി ഉത്തരവുകൾ നിലനിൽക്കുന്നതിനാൽ, എൻ.ഒ.സി നൽകാൻ കഴിയില്ലെന്ന് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയ്തിലക് ഐഎഎസ് ഉത്തരവിൽ വ്യക്തമാക്കി. ഉത്തരവിന്റെ പകര്‍പ്പ് മാധ്യമങ്ങൾ പുറത്തുവിട്ടു.

Also read: നഗരത്തിൽ ബൈക്കിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ ആൾ പിടിയിൽ: 50 പൊതികൾ പിടിച്ചെടുത്തു

മൂന്ന് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മൂന്നാര്‍ ഹൈഡൽ പാര്‍ക്കിന്റെ നിര്‍മ്മാണത്തിനുള്ള അനുമതി റവന്യൂ വകുപ്പ് നിഷേധിച്ചത്. പാർക്ക് നിർമ്മാണം ഇടുക്കി ജില്ലയിൽ നിലനിൽക്കുന്ന നിര്‍മ്മാണ നിരോധന ഉത്തരവിന് വിരുദ്ധമാണ്. മുതിരപ്പുഴയാറിന്റെ 50 വാര പരിധിയിൽ നിര്‍മ്മാണങ്ങൾ പാടില്ലെന്ന് ഹൈക്കോടതിയും സുപ്രീം കോടതിയും ഉത്തരവിട്ടിരുന്നു. റോഡ്, കുടിവെള്ള പദ്ധതി എന്നിവ പോലെ ഹൈഡൽ പാർക്ക് അടിയന്തിരമായി നടപ്പാക്കേണ്ട പദ്ധതിയല്ല. ഈ വസ്തുതകൾ എൻ.ഒ.സി നിഷേധിക്കുന്നതിന് കാരണമായതായി റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി വ്യക്തമാക്കി.

സി.പി.എം നിയന്ത്രിക്കുന്ന സഹകരണ ബാങ്കാണ് പഴയ മൂന്നാറിലെ കെ.എസ്.ഇ.ബിയുടെ ഭൂമിയിൽ ഹൈഡൽ പാര്‍ക്ക് നിർമ്മിക്കാൻ പദ്ധതിയിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button