Latest NewsKerala

കണ്ണൂർ സർവ്വകലാശാല: ഗവർണർക്കുള്ള അധികാരം മാറ്റാൻ ചട്ട ഭേദഗതി, അനുമതി നിഷേധിച്ച് ഗവർണർ

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാൻ ഗവർണർക്കുള്ള അധികാരം മാറ്റാനുള്ള ചട്ടം ഭേദഗതിക്ക് അനുമതിയില്ല. ചാൻസിലർ കൂടിയായ ഗവർണർ ഭേദഗതി തള്ളി. സർവകലാശാല നിയമമനുസരിച്ച് ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം ഗവർണർക്കാണ്.

എന്നാൽ, ഗവർണറുടെ അധികാരം മറികടന്ന് 71 പഠനബോർഡുകൾ സർവ്വകലാശാലാ നേരിട്ട് പുന:സംഘടിപ്പിച്ചു. കഴിഞ്ഞദിവസം, ഹൈക്കോടതി ഡിവിഷൻ ബ‌ഞ്ച് ഇത് റദ്ദാക്കുകയും നിയമനത്തിനുള്ള അധികാരം ഗവർണർക്കാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ്, രാജ് ഭവനും അനുമതി നിഷേധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button