കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഹമദ് സുലൈമാൻ അൽ മഷാനുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. ഭീകരവാദത്തിന് എതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയും കുവൈത്തും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് കൂടിക്കാഴ്ച്ചയിൽ ധാരണയായി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നത് സംബന്ധിച്ചും കൂടുതൽ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചുമുള്ള കാര്യങ്ങൾ ഇരുവരും തമ്മിൽ സംസാരിച്ചു.
Post Your Comments