CricketLatest NewsNewsSports

ഇത് അല്‍പ്പം ദയനീയമായി: ഐപിഎല്ലിൽ നിന്നും രാജസ്ഥാന്‍ റോയല്‍സിനെ വിലക്കണമെന്ന ആവശ്യവുമായി ആരാധകർ

മുംബൈ: ഐപിഎല്ലിൽ നിന്നും രാജസ്ഥാന്‍ റോയല്‍സിനെ വിലക്കണമെന്ന ആവശ്യവുമായി ആരാധകർ. ആരാധക ശ്രദ്ധ പിടിച്ചുപറ്റാൻ പ്രാങ്ക് നടത്തിയതിന്റെ പേരിലാണ് ടീമിനെതിരെ വിമര്‍ശനം ഉയരുന്നത്. ശ്രദ്ധ നേടാന്‍ വഴികളില്ലേയെന്നും, ഇത് അല്‍പ്പം ദയനീയമായി പോയിയെന്നുമാണ് ഒരു വിഭാഗം ആരാധകര്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ അധിക്ഷേപിക്കുന്ന ട്വീറ്റും അതിന്റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സ് സോഷ്യല്‍ മീഡിയ ടീമിനെ പിരിച്ചുവിട്ടതുമെല്ലാം വെറും നാടകമായിരുന്നുവെന്ന വെളിപ്പെടുത്തലിനു പിന്നാലെ, ടീമിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. രാജസ്ഥാന്‍ ടീമിനെ വിലക്കണമെന്ന് വരെ ആരാധകര്‍ ആവശ്യപ്പെട്ടു.

Read Also:- അരി ആഹാരം കഴിക്കുന്നത്‌ കൊണ്ടുള്ള ഗുണങ്ങള്‍!

രാജസ്ഥാന്‍ ടീം അവരുടെ നായകന്‍ സഞ്ജു സാംസണിന്റെ ചിത്രം എഡിറ്റ് ചെയ്ത് കോമാളി രൂപത്തില്‍ ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇടുകയും ഇതിനെ വിമര്‍ശിച്ച് സഞ്ജു രംഗത്ത് വരികയും ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കൂട്ടുകാരനാണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ കുഴപ്പമില്ല, പക്ഷേ ടീമുകള്‍ പ്രഫഷണലായി ചിന്തിക്കണമെന്നായിരുന്നു സഞ്ജു നല്‍കിയ മറുപടി. പിന്നാലെ, ടീം മാനേജ്മെന്റ് ചിത്രം ഡിലീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button