Latest NewsKeralaNattuvarthaNewsIndia

അഹിന്ദു എന്ന് പറഞ്ഞ് കൂടൽ മാണിക്യം ഉത്സവത്തിലെ നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചു, ഗുരുവായൂരിലും സമാന അനുഭവം: മൻസിയ

തിരുവനന്തപുരം: മതത്തിന്റെ പേരിൽ തന്നെ മാണിക്യം ഉത്സവത്തിലെ നൃത്തോല്‍സവത്തില്‍ നിന്ന് മാറ്റി നിർത്തിയെന്ന ആരോപണവുമായി നർത്തകി മനസിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. ചാർട്ട് ചെയ്ത പരിപാടികളിൽ തന്റെ പേരുണ്ടായിരുന്നെന്നും എന്നാൽ, പിന്നീട് അഹിന്ദുവായതിനാൽ പരിപാടി നടത്താൻ കഴിയില്ലെന്ന് ഭാരവാഹികൾ വിളിച്ചു പറയുകയായിരുന്നെന്നും മൻസിയ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിക്കുന്നു.

Also Read:ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തില്‍ : പ്രത്യേകതകൾ അറിയാം

‘നല്ല നര്‍ത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് കൺവേർട്ട് ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാന്‍ എങ്ങോട്ട് കൺവേർട്ട് ആവാന്‍. ഇത് പുതിയ അനുഭവം ഒന്നുമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ഉത്സവത്തിനോടനുബന്ധിച്ച്‌ എനിക്ക് തന്ന അവസരവും ഇതേ കാരണത്താല്‍ ക്യാന്‍സല്‍ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോള്‍ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ‘നൃത്തോല്‍സവത്തില്‍’ ഏപ്രില്‍ 21 വൈകീട്ട് 4 to 5 വരെ ചാര്‍ട്ട് ചെയ്ത എന്റെ പരിപാടി നടത്താന്‍ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളില്‍ ഒരാള്‍ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാന്‍ സാധിക്കില്ലത്രേ. നല്ല നര്‍ത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എല്ലാ വേദികളും.

വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് കൺവേർട്ട് ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാന്‍ എങ്ങോട്ട് കൺവേർട്ട് ആവാന്‍. ഇത് പുതിയ അനുഭവം ഒന്നുമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ഉത്സവത്തിനോടനുബന്ധിച്ച്‌ എനിക്ക് തന്ന അവസരവും ഇതേ കാരണത്താല്‍ ക്യാന്‍സല്‍ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോള്‍ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.

മതേതര കേരളം

Nb: ഇതിലും വലിയ മാറ്റിനിര്‍ത്തല്‍ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച്‌ ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓര്‍ക്കാന്‍ വേണ്ടി മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button