മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ ഫാഫ് ഡുപ്ലെസി ഞെട്ടിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് അസറുദ്ദീൻ. ഡുപ്ലെസി-കോഹ്ലി കോമ്പിനേഷന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അപകടകാരിയാക്കുമെന്നും വിരാട് കോഹ്ലിയുടെ സാന്നിധ്യം ഡുപ്ലെസിയ്ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നും അസറുദ്ദീൻ പറയുന്നു. പഞ്ചാബ് കിംഗ്‌സിനെതിരെ മികച്ച പ്രകടനമായിരുന്നു ഡുപ്ലെസിയും കോഹ്‌ലിയും പുറത്തെടുത്തത്.
‘വിരാട് കോഹ്ലിക്ക് ഒരു ടീമിനെ നയിച്ചുള്ള വലിയ പരിചയ സമ്പത്തുണ്ട്. ഒരു കളിക്കാരനെന്ന നിലയിലും കോഹ്ലി ഗംഭീര പ്രകടനമാണ് നടത്തിയിട്ടുള്ളത്. ആര്‍സിബിയുടെ ക്യാപ്റ്റനായുള്ള അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് പുതിയ ക്യാപ്റ്റന് ഗുണകരമാകും. പ്രത്യേകിച്ച് ഡുപ്ലെസിക്ക് അതൊരു മുന്‍തൂക്കമാകും. കോഹ്ലിയുടെ പല ഉപദേശങ്ങളും ബാംഗ്ലൂര്‍ ടീമിന്റെ മുന്നേറ്റത്തില്‍ ഡുപ്ലെസിയെ സഹായിക്കും’.
Read Also:- ശരീരഭാരം വര്‍ധിപ്പിക്കാന്‍ കഴിക്കേണ്ട ആഹാരങ്ങൾ!
‘ഐപിഎല്ലില്‍ ആദ്യമായിട്ടാണ് ഡുപ്ലെസി ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത്. അതുകൊണ്ട് കാര്യങ്ങള്‍ കൃത്യമാക്കാന്‍ കോഹ്ലിയുടെ സാന്നിധ്യത്തിന് സാധിക്കും. കോഹ്ലിയും-ഡുപ്ലെസിയും ചേര്‍ന്ന കൂട്ടുകെട്ട് ബാറ്റിംഗില്‍ അപകടകാരികളായിരിക്കും. ഇവര്‍ ബാറ്റിംഗിലെ പവര്‍ ഹൗസുകളാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുള്ളതാണ്. ഡുപ്ലെസിക്കൊപ്പം കോഹ്ലി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്താലും അദ്ഭുതപ്പെടേണ്ടതില്ല. ഈ രണ്ട് കൂട്ടുകെട്ടും എതിരാളികളെ തകര്‍ക്കും’ അസറുദ്ദീന്‍ പറയുന്നു.
Post Your Comments