Latest NewsKeralaNews

‘ഞാനെങ്ങനെ സമാധാനത്തോടെ ഈ ലോകം വിട്ടുപോകും’: ചെന്നിത്തലയോട് പൊട്ടിക്കരഞ്ഞ് വയോധിക

കെ റെയില്‍ വരില്ലെന്ന് ദൈവത്തെ സാക്ഷിയാക്കി സമാധാനിപ്പിച്ച് രമേശ് ചെന്നിത്തല ഇവിടെ നിന്ന് മടങ്ങിയത്.

ചെങ്ങന്നൂർ: സിൽവർലൈൻ പദ്ധതിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം തുടരുമ്പോൾ ചെങ്ങന്നൂരിൽ സന്ദർശനം നടത്തിയ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുന്നില്‍ പരാതിയുമായി പൊട്ടിക്കരഞ്ഞ് വൃദ്ധ. 92വയസുകാരി ഏലിയാമ്മ വർഗീസാണ് കെ റെയില്‍ സംബന്ധിച്ച ആശങ്ക പങ്കുവയ്ക്കുന്നതിനിടെ രമേശ് ചെന്നിത്തലയ്ക്ക മുന്നില്‍ പൊട്ടിക്കരഞ്ഞത്. ‘ഞങ്ങള്‍ക്ക് കെടപ്പാടമില്ലാതെ ആയിപ്പോയി, ഞാനെങ്ങനെ സമാധാനത്തോടെ ഈ ലോകം വിട്ടുപോകും’- ആശങ്ക ഏലിയാമ്മ പങ്കുവച്ചു.

Read Also: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സഭ നിലപാടെടുത്തിട്ടില്ല: ബിഷപ്പിന്റെ പ്രതികരണം തള്ളി യാക്കോബായ സഭ

എന്റെയീ കുഞ്ഞുങ്ങള്‍ എവിടേയ്ക്ക് പോകും സാറേയെന്നും ഞാനെങ്ങനെ സമാധാനത്തോടെ ഈ ലോകം വിട്ടുപോകുമെന്നും പൊട്ടിക്കരച്ചിലോടെയല്ലാതെ പറയാന്‍ ഏലിയാമ്മയ്ക്ക് സാധിച്ചില്ല. ഇപ്പോള്‍ ജനത്തെ കാണുമ്പോള്‍ ഭയമാണ്, ഉറക്കമില്ലെന്നും ഈ വൃദ്ധ മാതാവ് ആശങ്ക പങ്കുവച്ചതോടെ സമാധാനിപ്പിക്കാന്‍ കണ്ടുനിന്നവരും ബുദ്ധിമുട്ടി. കെ റെയില്‍ വരില്ലെന്ന് ദൈവത്തെ സാക്ഷിയാക്കി സമാധാനിപ്പിച്ച് രമേശ് ചെന്നിത്തല ഇവിടെ നിന്ന് മടങ്ങിയത്. കെ റെയിലിൽ സർക്കാരിന് യു ടേൺ എടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button