Life Style

അമിത വിയർപ്പിനെ അകറ്റാൻ!

ആൾക്കൂട്ടങ്ങൾക്കിടയിൽ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയർപ്പ്. അല്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായ് വിയർക്കുന്നവരും നമുക്കിടയിലുണ്ട്. അമിത വിയർപ്പിനെ അകറ്റാൻ നിരവധി വഴികളുണ്ട്. അതിലൊന്നാണ് ചെറുനാരങ്ങയുടെ ഉപയോഗം.

➤ നാരങ്ങ ഒരു സിട്രസ് ഫ്രൂട്ടാണ്. ആസിഡിന്റെ അളവ് നന്നായി ഉള്ളതിനാൽ അമിത വിയർപ്പ് അകറ്റാൻ നാരങ്ങ സഹായിക്കും.

➤ ഒരു ചെറു നാരങ്ങയുടെ പകുതി മുറിച്ചെടുത്ത ശേഷം നിങ്ങളുടെ കക്ഷത്തിന്റെ ഭാഗങ്ങളിൽ നന്നായി മസ്സാജ് ചെയ്യാം.

➤ ചെറിയ അളവിൽ നാരങ്ങയുടെ നീര് പിഴിഞ്ഞെടുത്ത ശേഷം ബേക്കിങ് സോഡയുമായി കലർത്തി പഞ്ഞിയിൽ മുക്കി നന്നായി വിയർക്കുന്ന ഭാഗത്ത് പുരട്ടാം.

➤ നന്നായി വെള്ളം കുടിക്കുന്നതും വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുന്നതും വിയർപ്പ് കുറയ്ക്കാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button