Latest NewsKeralaIndiaNews

പ്രതീക്ഷകളോടെ രാജ്യമിന്ന് പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്തി’ന് കാതോർക്കും: സമയം 11 മണി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് ഇന്ന് പതിനൊന്നു മണിയ്ക്ക് സംപ്രേഷണം ചെയ്യും. നാല് സംസ്ഥാനങ്ങളിലെ മിന്നുന്ന ജയത്തിന് ശേഷം പ്രധാനമന്ത്രി ആദ്യമായിട്ടാണ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ പോകുന്നത്.

Also Read:ദുബായ് എക്‌സ്‌പോ വേദി സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

പഞ്ചാബ് ഒഴികെ, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, തുടങ്ങിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭൂരിപക്ഷത്തിനായിരുന്നു ബിജെപിയുടെ ജയം. എല്ലാ ആരോപണങ്ങളെയും നേരിട്ടുകൊണ്ട് ഉത്തര്‍പ്രദേശിൽ യോഗി നേടിയ ജയം അക്ഷരാർത്ഥത്തിൽ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെ തന്നെ തിരുത്തിയെഴുതുന്ന തരത്തിലായിരുന്നു.

അതേസമയം, രാജ്യത്ത് നടപ്പിലാക്കുന്ന സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോവിഡ് കാലത്ത് അതിജീവനത്തിന്റെ ഭാഗമായി കേന്ദ്രം നൽകി വരുന്ന റേഷൻ വിഹിതമാണ് ആറുമാസത്തേക്ക് കൂടി നീട്ടി നൽകാൻ തീരുമാനമായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button