മുംബൈ: 2016 സീസണിലെ വിരാട് കോഹ്ലിയുടെ വെടിക്കെട്ട് ബാറ്റിംഗ് കാണാന്‍ ആരാധകർക്ക് ഇത്തവണയും അവസരം കിട്ടുമെന്ന് ഇന്ത്യൻ ഇതിഹാസം സുനില്‍ ഗവാസ്കർ. 2016 സീസണില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ അടിച്ചുകൂട്ടിയത് 900 റണ്‍സായിരുന്നു. ഈ സീസണില്‍ നായകസ്ഥാനം ഒഴിഞ്ഞതോടെ താരം 1000 റണ്‍സെങ്കിലും നേടുമെന്ന് ഗവാസ്കർ പറഞ്ഞു.
‘നായകനായിരിക്കുമ്പോള്‍ ഒരാള്‍ക്ക് തന്റെ കാര്യം മാത്രമല്ല, ഒപ്പം കളിക്കുന്ന 10 പേരുടെ കാര്യം കൂടി നോക്കേണ്ടി വരും. അവരുടെ ഫോം, ഫോമില്ലായ്മ, ഇനി അവര്‍ ശരിയായിട്ടല്ല കളിക്കുന്നതെങ്കില്‍ അവരെ ആ രീതിയിലൂടെ നയിക്കല്‍ എന്നിങ്ങനെ ടീമിന് ആവശ്യമായ എല്ലാ കാര്യങ്ങളും വിഷയമായിരിക്കും. എന്നാല്‍, ഇത്തവണ 15-ാം സീസണില്‍ ഈ ആകുലതകള്‍ ഒന്നുമില്ലാതെ കളിക്കാരനായി അയാള്‍ ഫീല്‍ഡിലെത്തും’.
Read Also:- അമിത വിയർപ്പിനെ അകറ്റാൻ!
‘കളിയോടുള്ള സമീപനം അനുസരിച്ചായിരിക്കും മാക്സ്വെല്ലിന്റെ മികവ് വരിക. കഴിഞ്ഞ സീസണില്‍ വിരാട് കോഹ്ലി എബി ഡിവില്ലിയേഴ്‌സ് എന്ന രണ്ടു മഹാന്മാരായ കളിക്കാര്‍ ടീമില്‍ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ, തന്റെ കളി ഉയര്‍ത്തിയെടുത്തു. എന്നാല്‍, ഈ സീസണില്‍ അദ്ദേഹം ഉയര്‍ത്തിയെടുത്ത കളി നിലവാരം നില നിര്‍ത്തുകയാണ് പ്രധാനം’ ഗവാസ്കർ പറഞ്ഞു.
Post Your Comments