ThiruvananthapuramLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

റിപ്പോർട്ടർ ടിവി ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടിയായി നിമിഷ സജയൻ

തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടിയായി നിമിഷ സജയൻ. ‘മാലിക്’, ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’, ‘നായാട്ട്’ എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് നിമിഷയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. മന്ത്രി വീണ ജോർജാണ് പ്രഖ്യാപനം നടത്തിയത്. സമൂഹ മാധ്യമങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’.

വിശ്വാസികൾക്കെതിരായ വിവാദ രംഗങ്ങൾ നിറഞ്ഞ ചിത്രം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന കഥാപാത്രമായാണ് നിമിഷ വേഷമിട്ടത്. തുടർന്ന്, പുറത്തുവന്ന ‘നായാട്ട്’, ‘മാലിക്’ എന്നീ ചിത്രങ്ങളിലെയും നിമിഷയുടെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.

മുസ്ലീങ്ങൾക്കെതിരായ ഗൂഢാലോചന: കാശ്മീർ ഫയൽസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മൗലവി ഫാറൂഖ്

‘കോവിഡ് സമയത്താണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഷൂട്ട് നടക്കുന്നത്. സിനിമയെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആൾക്കാരായിരുന്നു ഇതിൽ പ്രവർത്തിച്ചവർ. അത്തരത്തിൽ നിർമ്മിച്ച ഒരു ചെറിയ സിനിമയ്ക്ക് ഇത്രയും വലിയ സ്വീകാര്യത ലഭിക്കുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. ഒരുപാട് സന്തോഷം തോന്നി. ഈ സിനിമ ചർച്ച തീർച്ചയായും ചെയ്യപ്പെടുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. പക്ഷെ ഇത്രയധികം പ്രേക്ഷകരിലേക്ക് സിനിമ എത്തുമെന്ന് ഞങ്ങളാരും കരുതിയിരുന്നില്ല,’ നിമിഷ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button