ലക്നൗ: ഇന്ത്യയുടെ ഭദ്രതയ്ക്ക് മോദി-അമിത് ഷാ കൂട്ടുകെട്ട് അനിവാര്യമെന്ന് വിലയിരുത്തല്‍. യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മിന്നും ജയത്തിന് പിന്നാലെ 2024 ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വാതില്‍ തുറന്നുവെന്ന് ബിജെപി ദേശീയ നേതൃത്വം വിലയിരുത്തുന്നു. അടുത്ത കാലത്തൊന്നും നരേന്ദ്ര മോദി- അമിത് ഷാ കൂട്ടുകെട്ടില്‍ നിന്ന് ബിജെപി നേതൃത്വം മാറില്ലെന്ന സൂചനകളാണ് യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലൂടെ രാജ്യത്തിന് വെളിവായത്.
Read Also: വിവേക് അഗ്നിഹോത്രി കശ്മീർ ഫയൽസ് നിർമ്മിച്ചത് സ്വന്തം കാഴ്ചപ്പാടിൽ: നവാസുദ്ദീൻ സിദ്ദിഖി
സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഏറ്റവും ജനശ്രദ്ധാ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. നിയമസഭാ കക്ഷി യോഗങ്ങളില്‍ അമിത് ഷായുടെ സാന്നിധ്യം ഉറപ്പാക്കിയതിലൂടെ ബിജെപിക്കുള്ളിലെ മുന്‍ഗണനയുടെ രാഷ്ട്രീയ ക്രമം മാറ്റമില്ലാതെ തുടരുന്നുവെന്നാണ് മോദി സൂചിപ്പിക്കുന്നത്.
Post Your Comments