Latest NewsNewsIndia

ഇന്ത്യയില്‍ ജിഹാദ് നടപ്പിലാക്കുമെന്ന് പ്രതിജ്ഞയെടുത്ത് നിരവധി യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജിഹാദ് നടപ്പിലാക്കുമെന്ന് പ്രതിജ്ഞയെടുത്ത്, യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രം ഐഎസിന്റെ മൂന്ന് മൊഡ്യൂളുകളാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഐഎസില്‍ ചേരുന്നതിന്, യുവാക്കള്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നതിന്റെ വീഡിയോകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഹിന്ദ് പ്രൊവിന്‍സിലൂടെയാണ് ഭീകര സംഘടന വീഡിയോ പുറത്തുവിട്ടത്.

Read Also : പുതിയതായി ഒരുറപ്പും നല്‍കിയിട്ടില്ല: ബസ് ഉടമകളുടേത് അനാവശ്യമായ സമരമായിരുന്നുവെന്ന് ഗതാഗതമന്ത്രി

കൈകളില്‍ തോക്കേന്തി, രാജ്യത്തിനെതിരെ പോരാടുമെന്ന് പ്രതിജ്ഞ ചെയ്യുന്നവരെ വീഡിയോയില്‍ കാണാം. മുഖം മൂടിക്കെട്ടി, കണ്ണുകള്‍ അവ്യക്തമാക്കിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് നിരവധി യുവാക്കള്‍ സംഘടനയില്‍ ചേര്‍ന്നിട്ടുണ്ടെന്ന്, ഐഎസ് ഭീകരന്‍ അബു തുറാബ് അല്‍ ഹിന്ദ് വീഡിയോയിലൂടെ പറയുന്നുണ്ട്. മാര്‍ച്ച് 25 ന് ടെലഗ്രാമിലൂടെയാണ് വീഡിയോ പുറത്തിറക്കിയത്.

അതേസമയം, പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെയാണ്, ഇന്ത്യയില്‍ ഭീകര സംഘടനകള്‍ ആക്രമണം നടത്തുന്നതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button