തിരുവനന്തപുരം: കെ റെയിൽ കല്ലിടലിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം കടുക്കുമ്പോൾ സർക്കാരിനെയും സിപിഎം സംസ്ഥാന പ്രസിഡന്റ് കോടിയേരി ബാലകൃഷ്ണനെയും പരിഹസിച്ച് കെ മുരളീധരൻ എം.പി. പ്രധാനകര്‍മ്മികള്‍ മന്ത്രം ചൊല്ലുമ്പോള്‍ സ്വാഹ എന്ന് പറയുന്ന സഹ കര്‍മ്മിയുടെ റോളാണ് കോടിയേരി ബാലകൃഷ്ണന്റേത് എന്ന് മുരളീധരൻ പറഞ്ഞു. സിൽവർ ലൈനുമായി മുന്നോട്ട് പോകുന്ന സർക്കാരിനെയും കെ മുരളീധരൻ പരിഹസിച്ചു. കിറ്റ് കണ്ട് വോട്ട് ചെയ്തവര്‍ക്ക് കുറ്റിയാണ് പിണറായി സർക്കാർ സമ്മാനമായി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read:റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
അതേസമയം, കെ റെയിൽ കല്ലിടലിൽ അവ്യക്തതയില്ലെന്ന് കോടിയേരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാമൂഹിക ആഘാത പഠന കല്ലിടലാണ് ഇപ്പോൾ നടക്കുന്നതെന്നും കല്ലിടുന്നത് കെ റയിൽ ആണ്, റവന്യു വകുപ്പല്ല എന്നും അദ്ദേഹം വിശദീകരിച്ചു. കല്ലിടലിനെ കുറിച്ച് റവന്യൂ വകുപ്പ് ഒന്നും അറിയേണ്ടതില്ലെന്നും, ഭൂമി ഏറ്റെടുക്കുമ്പോഴാണ് റവന്യൂ വകുപ്പിന് ചുമതലയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ‘ബി.ജെ.പി ജാഥയെ സ്വീകരിക്കാൻ ലീഗ് നേതാവ് പോകുന്നു. കോലീബി സഖ്യം ഇതിൽ നിന്ന് വ്യക്തമാണ്. സിൽവർ ലൈൻ പ്രതിഷേധവും ഇതിന്റെ ഭാഗമാണ്. നഷ്ടപരിഹാരം നൽകിയ ശേഷമേ ഭൂമി സർക്കാർ ഏറ്റെടുക്കൂ. സിൽവർ ലൈനിന് കേന്ദ്രം അന്തിമ അനുമതി നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാർ വേറെ വഴി നോക്കും’, കോടിയേരി പറഞ്ഞു.
പദ്ധതിയിൽ സർവ്വത്ര ആശയക്കുഴപ്പം മാത്രമാണുള്ളതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞത്. സാമൂഹികാഘാത പഠനത്തിന് ഒരു കല്ലെന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഡാറ്റയിൽ കൃത്രിമം നടത്തുകയാണെന്നും ആർക്കും ധാരണയില്ലാത്തൊരു പദ്ധതിയാണിതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
Post Your Comments