KottayamLatest NewsKeralaNattuvarthaNews

റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ഇരിങ്ങാലക്കുട എടതിരിഞ്ഞി ചെട്ടിയാലിന് സമീപം ഓളിപറമ്പില്‍ വീട്ടില്‍ ദീപ- നിഥിന്‍ ദമ്പതികളുടെ മകൻ മീരവ് കൃഷ്ണയാണ് മരിച്ചത്. പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് മാതാപിതാക്കൾ. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം.

വീട്ട് മുറ്റത്ത് പന്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞ് ഇതെടുത്ത് വായിൽ ഇടുകയായിരുന്നു. ഇത് ആരും ശ്രദ്ധിച്ചിരുന്നില്ല. പന്ത് തൊണ്ടയില്‍ കുടുങ്ങിയതിന് പിന്നാലെ, കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ആണ് വീട്ടുകാർ കണ്ടത്. ഇതോടെ, ഉടൻ തന്നെ കുഞ്ഞിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിക്കും രക്ഷിക്കാനായില്ല. യാത്രാമദ്ധ്യേ കുഞ്ഞ് മരണപ്പെടുകയായിരുന്നു.

കുഞ്ഞിന്റെ പിതാവ് നിഥിന്‍ രണ്ട് ദിവസം മുമ്പാണ് ഖത്തറിലേക്ക് ജോലിക്കായി തിരികെ പോയത്. കാട്ടൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് തിരിച്ച് വന്ന ശേഷമായിരിക്കും അന്ത്യ കർമ്മങ്ങൾ ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button