കൊച്ചി: സവര്‍ക്കര്‍ മുന്നോട്ടു വെച്ച ഹിന്ദുത്വയ്ക്ക് ഹിന്ദുയിസവുമായി ബന്ധമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. ഇന്ത്യയ്ക്ക് ഒരിക്കലും ഒരു ഹിന്ദുരാഷ്ട്രമാവാനാകില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. ഭൂരിപക്ഷം വരുന്ന വിഭാഗത്തിന്റെ അധീശത്വമുല്ല ഒരു രാഷ്ട്രമാണ് ബി.ജെ.പിയും ആര്‍.എസ്.എസ്സും ലക്ഷ്യമിടുന്നതെന്നും, അവിടെ ഹിന്ദു ഇതര വിഭാഗക്കാര്‍ രണ്ടാംകിട പൗരസമൂഹമാവുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
Also Read:വനിതാ ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ പൊരുതി തോറ്റു
‘സവര്‍ക്കര്‍ മുന്നോട്ടു വെച്ച ഹിന്ദുത്വയ്ക്ക് ഹിന്ദുയിസവുമായി ബന്ധമില്ല. ഒരു തരത്തിലുള്ള അനുതാപവും കാരുണ്യവുമില്ലാത്ത ആശയസംഹിതയാണ് ഹിന്ദുത്വം.1920 കളില്‍ വി.ഡി. സവര്‍ക്കറാണ് ‘ഹിന്ദുഡം’ എന്ന വാക്കില്‍ നിന്ന് ഹിന്ദുത്വ എന്ന ആശയസംഹിത വികസിപ്പിച്ചെടുത്തത്. റോമന്‍ വാക്കായ ‘ Christendom’ എന്നതില്‍ നിന്നാണ് ഹിന്ദുഡം വരുന്നത്. പൗരാണിക പേര്‍ഷ്യന്‍ ഭാഷയില്‍ ‘സ’ എന്ന ശബ്ദം ‘ഹ’ എന്നാണ് ഉച്ചരിച്ചിരുന്നത്. അതുകൊണ്ട് ഹെറൊഡാറ്റസ് എന്ന ചരിത്രകാരന്‍ സിന്ധു നദിയെ ഹിന്ദു നദി എന്നും സിന്ധുവിന്റെ തീരങ്ങളില്‍ താമസിക്കുന്നവരെ ഹിന്ദുക്കള്‍ എന്നും വിളിച്ചു. . ഒരു തരത്തിലുള്ള അനുതാപവും കാരുണ്യവുമില്ലാത്ത ആശയസംഹിതയാണ് ഹിന്ദുത്വ. മതരാഷ്ട്രമല്ല മജോറിറ്റേറിയന്‍ (ഭൂരിപക്ഷം വരുന്ന വിഭാഗത്തിന്റെ അധീശത്വം) രാഷ്ട്രമാണ് ബി.ജെ.പിയും ആര്‍.എസ്.എസ്സും ലക്ഷ്യമിടുന്നത്.
80 ശതമാനത്തോളം വരുന്ന ഹിന്ദുക്കള്‍ക്ക് മേല്‍ക്കൈ ഉള്ള രാഷ്ട്രം. അവിടെ ഹിന്ദു ഇതര വിഭാഗക്കാര്‍ രണ്ടാംകിട പൗരസമൂഹമാവും. ഇതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനേ കഴിയുകയുള്ളു. ഇന്ത്യയ്ക്ക് ഒരിക്കലും ഒരു ഹിന്ദുരാഷ്ട്രമാവാനാവില്ല. ഇന്ത്യയുടെ സ്വാഭാവികമായ ഘടന മതരാഷ്ട്രത്തിന് അനുകൂലമല്ല. ഹിന്ദുമതത്തിന് ഒരു സഭയോ ബൈബിളോ പോപ്പോ പ്രവാചകനോ ഇല്ല. ഹിന്ദുയിസം ബഹുസ്വരമാണ്. ഹിന്ദു മതം അത്രയേറെ വൈവിദ്ധ്യമാണ്. അതില്‍ എല്ലാ വിഭാഗങ്ങളും ഒരുപോലെ പിന്തുടരുന്ന ആശയങ്ങള്‍ കര്‍മ്മവും പുനര്‍ജന്മവും മാത്രമാണ്’, അദ്ദേഹം പറഞ്ഞു.
Post Your Comments