KeralaLatest NewsNewsIndia

സിൽവർ ലൈൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിലെ വിഷയം: സർക്കാരിന്റെയും പാർട്ടിയുടെയും നടപടി തൃപ്തികരമെന്ന് യെച്ചൂരി

ഡൽഹി: സിൽവർ ലൈൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിലെ വിഷയമാണെന്നും ഇക്കാര്യത്തിൽ എന്ത് പുരോഗതിയാണ് ഉണ്ടാകുന്നതെന്ന് കണ്ടറിയാമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിൽവർ ലൈൻ വിഷയത്തിൽ, സംസ്ഥാന സർക്കാരും പാർട്ടിയും എടുക്കുന്ന നടപടി തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിക്കെതിരായ ജനങ്ങളുടെ പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന് കേന്ദ്രകമ്മിറ്റി അംഗീകാരം നൽകിയെന്നും ഇന്ധനവില വർധനവിനെതിരെ ഏപ്രിൽ രണ്ടിന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button