ThiruvananthapuramKeralaNattuvarthaLatest NewsNews

കെ റെയിൽ ഭാവി തലമുറയ്ക്ക് അനിവാര്യം: എതിർത്താൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ പിന്നോട്ട് പോകുമെന്ന് ബെന്യാമിൻ

തിരുവനന്തപുരം: സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ന‍ടത്തുന്ന വികസന പദ്ധതികളെ ചില കാരണങ്ങള്‍ പറഞ്ഞ് എതിര്‍ക്കാന്‍ പോയാല്‍ കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ പിന്നോട്ട് പോകുമെന്ന് സാഹിത്യകാരൻ ബെന്യാമിൻ. കേരളത്തിലെ ഭാവി തലമുറയ്ക്ക് കെ റെയിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ നഷ്ടപരിഹാരം നൽകിയായിരിക്കണം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കേണ്ടതെന്നും, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം സിൽവർ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കവേ ബെന്യാമിന്‍ പറ‍ഞ്ഞു.

രക്ഷിതാക്കളുടെ അശ്രദ്ധ മൂലം കുട്ടികൾക്കുണ്ടാകുന്ന അപകടം: 21 രക്ഷിതാക്കൾക്ക് പിഴ ചുമത്തി അബുദാബി

നിരന്തരം യാത്ര ചെയ്യുന്നയാളെന്ന നിലയില്‍ റോഡുകളുടെയും റെയില്‍വെ സംവിധാനങ്ങളുടെയും അവസ്ഥ തനിക്കറിയാമെന്നും സമയത്തിന് വില കല്‍പ്പിക്കപ്പെടുന്നതിനാല്‍ ഭാവി തലമുറയ്ക്ക് കെ റെയില്‍ നിശ്ചയമായും ആവശ്യമുണ്ടെന്നും ബെന്യാമിന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button