Latest NewsNewsIndia

ഇന്ത്യയിലെ ആയുര്‍വേദ-പാരമ്പര്യ ചികിത്സാ രീതികള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം : നന്ദി അറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആയുര്‍വേദ-പാരമ്പര്യ ചികിത്സാ രീതികള്‍ക്ക് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതില്‍ നന്ദി അറിയിച്ച് രാജ്യം. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളാണ് ലോകാരോഗ്യ സംഘടനയ്ക്ക് പ്രത്യേക നന്ദി അറിയിച്ചത്. ലോകാരോഗ്യ സംഘടനയുടെ ഈ അംഗീകാരം, ഇന്ത്യയുടെ പാരമ്പര്യത്തിന്റെ കരുത്താണെന്ന് സോനോവാള്‍ പറഞ്ഞു.

Read Also : ആവശ്യക്കാർ ഇങ്ങോട്ട് വന്നാൽ ചർച്ചയ്ക്ക് തയ്യാർ, പിടിവാശി കാണിക്കുന്നത് ബസ് ഉടമകളുടെ സംഘടനയിലെ നേതാക്കൾ: ആന്റണി രാജു

ആയുഷ് മന്ത്രാലയം വെള്ളിയാഴ്ചയാണ്, ലോകാരോഗ്യ സംഘടനയുടെ ആതിഥേയ രാജ്യമെന്ന കരാറില്‍ ഒപ്പിട്ടത്. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോമാണ് ഇന്ത്യയുമായി കരാറില്‍ ഒപ്പിട്ടത്.

ഇതോടെ, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയിലെത്തി പരമ്പരാഗത ചികിത്സ അതാത് ഭരണകൂടങ്ങളുടെ സംവിധാനത്തില്‍ ചെയ്ത് മടങ്ങാനാകും.

‘ആയുര്‍വേദത്തിനും യോഗയ്ക്കും പ്രധാനമന്ത്രി നല്‍കിക്കൊണ്ടിരിക്കുന്ന പ്രാധാന്യവും പ്രചാരണവും വിലമതിക്കാനാകാത്തതാണ്. ലോകം ഇന്ന് ഇന്ത്യയെ എല്ലാ രംഗത്തും ആശ്രയിക്കുകയാണ്. അതില്‍ പരമ്പരാഗത ചികിത്സാ രംഗത്തെ നേട്ടം ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്’, സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.

മുന്‍ കെനിയന്‍ പ്രസിഡന്റ് റയ്ലാ ഒഡിംഗ തന്റെ മകളായ റോസ്മേരിയുടെ കാഴ്ചശക്തി സംബന്ധമായ ചികിത്സ കേരളത്തിലെത്തി ആയുര്‍വ്വേദ ചികിത്സയിലൂടെ വിജയകരമായി നടത്തി മടങ്ങിയത് വലിയ വാര്‍ത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button