തിരുവനന്തപുരം: ഹോംസ്റ്റേകള്‍ക്ക് ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി നിർബന്ധമാണെന്ന നിയമം പൊളിച്ചെഴുതി കേരള സർക്കാർ. ഹോംസ്റ്റേകള്‍ക്ക് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ എന്‍ഒസി ആവശ്യമില്ലെന്ന് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു.
Also Read:റമസാൻ: ഹറമൈൻ അതിവേഗ ട്രെയിൻ ദിവസേന 50 സർവ്വീസ് നടത്തുമെന്ന് സൗദി
‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് പോകുന്നത്. നിലവില്‍ ഹോംസ്റ്റേകള്‍ക്കായുള്ള ക്ലാസിഫിക്കേഷന് വേണ്ടി ടൂറിസം വകുപ്പിന്റെ അനുമതിയോടൊപ്പം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നിരാക്ഷേപ പത്രം കൂടി ഹാജരാക്കേണ്ടതുണ്ട്’, മന്ത്രി പറഞ്ഞു.
‘ഹോംസ്റ്റേകള്‍ നിര്‍മിച്ച് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്‌ക്ക് കരുത്ത് പകരുന്ന സംരംഭകര്‍ക്ക് ഇത് പ്രയാസം സൃഷ്‌ടിക്കുന്നു എന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. സംരംഭകരാണ് നാടിന്റെ സമ്പത്ത് അവരെ ബുദ്ധിമുട്ടിലാക്കരുതെന്നാണ് സർക്കാർ തീരുമാനം’, മന്ത്രി വ്യക്തമാക്കി.
Post Your Comments