Latest NewsSaudi ArabiaNewsInternationalGulf

റമസാൻ: ഹറമൈൻ അതിവേഗ ട്രെയിൻ ദിവസേന 50 സർവ്വീസ് നടത്തുമെന്ന് സൗദി

മക്ക: ഹറമൈൻ അതിവേഗ ട്രെയിൻ ദിവസേന 50 സർവ്വീസ് നടത്തുമെന്ന് സൗദി. റമസാനിലെ തിരക്ക് മുന്നിൽ കണ്ടാണ് പുതിയ നടപടി. പുണ്യനഗരികളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിൻ സർവ്വീസാണ് ഹറമൈൻ. റമസാനിൽ 6.25 ലക്ഷം പേർക്ക് ഹമറൈൻ വഴി യാത്രാ സൗകര്യമൊരുക്കാനാണ് ലക്ഷ്യമിടുന്നത്.

Read Also: ദേശീയപാത വികസനത്തില്‍ ജനങ്ങളുടെ തെറ്റിധാരണ മാറിയില്ലേ,സില്‍വര്‍ ലൈന്‍ വിഷയത്തിലും അത് മാറും: മന്ത്രി മുഹമ്മദ് റിയാസ്

ജിദ്ദ, റാബിഗ് വഴിയാണ് യാത്ര. കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി വഴി മക്കയിലേക്കും മദീനയിലേക്കും സർവീസുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

Read Also: ആവശ്യക്കാർ ഇങ്ങോട്ട് വന്നാൽ ചർച്ചയ്ക്ക് തയ്യാർ, പിടിവാശി കാണിക്കുന്നത് ബസ് ഉടമകളുടെ സംഘടനയിലെ നേതാക്കൾ: ആന്റണി രാജു

shortlink

Related Articles

Post Your Comments

Related Articles


Back to top button