KeralaLatest NewsNews

ഉരുള്‍പൊട്ടലിന്റെ ദുരന്തവ്യാപ്തി കൂട്ടിയത് കെട്ടിട ബാഹുല്യം: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

വയനാട്: ചൂരല്‍മലയിലും മുണ്ടക്കൈയിലുമെല്ലാം റിസോര്‍ട്ടുകള്‍ ഉള്‍പ്പെടയുള്ള കെട്ടിടങ്ങളുടെ ബാഹുല്യം ഉരുള്‍പൊട്ടലിലെ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ കാരണമായതായി റിപ്പോര്‍ട്ട്. 2018 ഡിസംബര്‍ മുതല്‍ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഉള്‍പ്പെടെ നാല്‍പ്പതോളം കെട്ടിടങ്ങള്‍ക്കാണ് മൂന്ന് വാര്‍ഡുകളിലായി മേപ്പാടി പഞ്ചായത്ത് അനുമതി നല്‍കിയത്. 2006 വീടുകളാണ് അട്ടമലയിലും മുണ്ടക്കൈയിലും ചൂരമലയിലും ഉണ്ടായിരുന്നത്.

read also: പ്രധാനമന്ത്രിയുടെ വരവില്‍ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്: മന്ത്രി മുഹമ്മദ് റിയാസ്

മുന്‍പ് പല തവണ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇതൊന്നും കണക്കിലെടുക്കാതെയാണ് കെട്ടിടങ്ങള്‍ പണിയാന്‍ അനുമതികള്‍ നല്‍കിയിരുന്നതെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാധാരണ മനുഷ്യര്‍ ജീവിക്കാന്‍ കുടിയേറിയതിന് പുറമെ വന്‍തോതില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വ്യാപകമായി റിസോര്‍ട്ടുകള്‍ക്കും ഹോംസ്റ്റേകള്‍ക്കും അനുമതി കൊടുത്തു. രണ്ടായിരത്തിലധികം വീടുകളാണ് ഇപ്പോള്‍ ഉരുള്‍പ്പൊട്ടലുണ്ടായ മേഖലയില്‍ ഉണ്ടായിരുന്നത്.

റിസോര്‍ട്ടുകളും ഹോസ്റ്റേകളും ഉള്‍പ്പെടെ നാല്‍പ്പത് കെട്ടിടങ്ങള്‍ക്കാണ് അധികൃതര്‍ 2018 മുതല്‍ 2024 ജൂണ്‍ വരെ സ്‌പെഷ്യല്‍ റെസിഡന്‍ഷ്യല്‍ അനുമതി നല്‍കിയത്. അട്ടമല, മുണ്ടക്കൈ, ചൂരല്‍മല വാര്‍ഡുകളിലെ മാത്രം കണക്കാണിത്. അഡ്വഞ്ജര്‍ ടൂറിസത്തിനും ട്രക്കിങിനുമായി ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ഓരോ മാസവും ഈ മലമുകളിലേക്ക് വന്ന് കൊണ്ടിരുന്നത്. വിനോദസഞ്ചാരികളുടെ സുരക്ഷ കാര്യമായി ഉറപ്പാക്കാതെ കനത്ത മഴയിലും ഇവിടങ്ങളില്‍ പ്രവേശനം നിര്‍ബാധം തുടര്‍ന്നു. ട്രക്കിങിനും അഡ്വഞ്ജര്‍ ടൂറിസത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടും റിസോര്‍ട്ടുകളിലെല്ലാം ആളുകള്‍ താമസക്കാരായി ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button