KannurKeralaNattuvarthaLatest NewsNews

സിൽവർ ലൈനിന് കേന്ദ്രം അന്തിമ അനുമതി നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാർ വേറെ വഴി നോക്കും: കോടിയേരി

കണ്ണൂർ: സിൽവർ ലൈനിന് കേന്ദ്രം അന്തിമ അനുമതി നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാർ വേറെ വഴി നോക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നഷ്ടപരിഹാരം നൽകിയ ശേഷമേ ഭൂമി സർക്കാർ ഏറ്റെടുക്കുവെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിൽ കല്ലിടലിൽ അവ്യക്തതയില്ലെന്നും സാമൂഹിക ആഘാത പഠന കല്ലിടലാണ് ഇപ്പോൾ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. കല്ലിടുന്നത് കെ റയിൽ ആണെന്നും റവന്യു വകുപ്പല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതിനാൽ കല്ലിടൽ റവന്യൂ വകുപ്പ് അറിയേണ്ടതില്ലെന്നും ഭൂമി ഏറ്റെടുക്കുമ്പോഴാണ് റവന്യൂ വകുപ്പിന് ചുമതലയെന്നും കോടിയേരി വ്യക്തമാക്കി.

ഇലക്ട്രിക് സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു: അച്ഛനും മകളും മരിച്ചു

‘സിൽവർ ലൈനിൽ സിപിഐക്ക് എതിർപ്പുണ്ടെങ്കിൽ പറയേണ്ടത് സിപിഐ സെക്രട്ടറി ആണ്. മറ്റാരെങ്കിലും പറയുന്നത് തങ്ങൾ കാര്യമാക്കുന്നില്ല. സിപിഐക്ക് എതിർപ്പുണ്ടങ്കിൽ അത് അറിയിക്കാനുള്ള അവകാശം ഉണ്ട്. കെ റെയിലിനെതിരെ ബിജെപി ജാഥയെ സ്വീകരിക്കാൻ ലീഗ് നേതാവ് പോകുന്നു. ഇതിൽ നിന്ന് കോലീബി സഖ്യം വ്യക്തമാണ്. സിൽവർ ലൈൻ പ്രതിഷേധവും ഇതിന്റെ ഭാഗമാണ്,’ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button