ന്യൂഡൽഹി: ഒമിക്രോണിനേക്കാളും ഡെൽറ്റയേക്കാളും വിനാശകാരിയായ കോവിഡിന്റെ വകഭേദം അടുത്ത രണ്ട് വർഷത്തിനുള്ളിൽ പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി ആണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇൻഫ്ലുവൻസയ്ക്ക് സമാനമായ മരണഭീഷണി ഉയർത്തുന്ന വൈറസ്, നമ്മുടെ ജീവിതകാലം മുഴുവൻ നമ്മോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴും വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് നമ്മുടെ ചുറ്റുപാടുകളുടെ ഭാഗമായി മാറുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
ചൈനയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് ക്രിസ് വിറ്റിയുടെ കണ്ടെത്തൽ. കോവിഡ് ഇപ്പോഴും ഒരു മഹാമാരി തന്നെയാണെന്നും വെറുമൊരു പകർച്ചവ്യാധിയായി മാറിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിരവധി രാജ്യങ്ങൾ നിയന്ത്രണങ്ങൾ നീക്കുന്നുണ്ടെങ്കിലും, ലോകം പഴയത് പോലെ ആയി എന്ന് കരുതുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു. കോവിഡ് ഭീഷണി അവസാനിച്ചു എന്ന് ഒരിക്കലും കരുതാനാകില്ലെന്ന് ക്രിസ് പറയുന്നു.
also Read:എത്ര തവണ എംഎൽഎ ആയാലും ഒരു ടേർമിലെ പെൻഷൻ മാത്രമേ കൊടുക്കൂ: നൂതന ആശയത്തിലൂടെ കോടികൾ ലാഭിക്കാൻ പഞ്ചാബ്
‘ഞങ്ങൾക്ക് ഇനിയും സമയമുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വരാൻ സാധ്യതയുള്ള പുതിയ വകഭേദത്തെ കുറിച്ച് കൃത്യമായ പഠനം നടത്താനുള്ള സമയമുണ്ട്. ഒമിക്രോണിനേക്കാൾ മോശമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു പുതിയ വകഭേദം ലോകത്തിന് ഭീഷണിയായി വരാൻ സാധ്യതയുണ്ട്. മുൻകാല കൊറോണ വൈറസുകൾക്ക് അനുസൃതമായി, മൂന്നിൽ ഒരാളെ കൊല്ലുന്ന കൂടുതൽ മാരകമായ ഒരു വകഭേദം ആയിരിക്കും ഇത്’, ക്രിസ് വ്യക്തമാക്കി.
കോവിഡ് മുക്ത ലോകത്തിനായി നാം ഇനിയും ഏറേക്കാലം കാത്തിരിക്കേണ്ടി വരുമെന്ന ക്രിസ് വിറ്റിയുടെ വാക്കുകളോട് ഐക്യപ്പെടുകയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ. തീവ്രമായ തോതില്‍ ഒരു വൈറസിനെ പടരാന്‍ അനുവദിക്കുമ്പോൾ അതിന് വ്യതിയാനം സംഭവിക്കുകയും കൂടുതല്‍ പുതിയ വകഭേദങ്ങള്‍ ഉണ്ടാവുകയും ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
Post Your Comments