CinemaMollywoodLatest NewsKeralaNewsIndiaEntertainment

‘ഇത് എന്റെ പുതിയ ലുക്ക്’: വെള്ളത്താടി കണ്ടിട്ട് മാസ്ക് ആണോയെന്ന് എം വെങ്കയ്യ നായിഡുവിന്റെ ചോദ്യം,സുരേഷ് ഗോപിയുടെ മറുപടി

ന്യൂഡൽഹി: രാജ്യസഭയില്‍ നിന്നുള്ള സുരേഷ് ഗോപി എം.പിയുടെ പുതിയ വീഡിയോയും വൈറലാകുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സംശയവും ഇതിനു താരം നൽകിയ മറുപടിയുമാണ് വൈറലായിരിക്കുന്നത്. പുത്തൻ ലുക്കിലായിരുന്നു സുരേഷ് ഗോപി രാജ്യസഭയിൽ എത്തിയത്.

പ്രസംഗിക്കാനായി എഴുന്നേറ്റ സുരേഷ് ഗോപിയുടെ താടി കണ്ടിട്ട് ‘ഇത് മാസ്ക് ആണോ അതോ താടിയാണോ’ എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ ചോദ്യം. ‘താടിയാണ് സാർ, ഇതെന്റെ പുതിയ സിനിമയ്ക്ക് വേണ്ടി ഉള്ളതാണ്’ എന്നായിരുന്നു സുരേഷ് ഗോപിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി. ഉപരാഷ്ട്രപതിക്ക് മറുപടി നൽകിയ ശേഷം, താരം പ്രസംഗം തുടർന്നു.

Also Read:ജനങ്ങളുടെ മനസ്സ് നീറുകയാണ്, ആ നീറ്റൽ ഞങ്ങളുടേത് കൂടിയാണ്, കെ റെയിൽ സമരത്തിൽ ഒപ്പമുണ്ടെന്ന് ചങ്ങനാശ്ശേരി ബിഷപ്പ്

സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന പാപ്പൻ എന്ന സിനിമയ്ക്ക് വേണ്ടിയുള്ള ലുക്കാണിത്. ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. ക്രൈം ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. സൂപ്പര്‍ ഹിറ്റായ ‘പൊറിഞ്ചു മറിയം ജോസി’ന് ശേഷമുള്ള ജോഷിയുടെ ക്രൈം ത്രില്ലർ ചിത്രമാണ് ‘പാപ്പന്‍’. സുരേഷ് ഗോപിയുടെ 252-ാമത്തെ ചിത്രമാണ് പാപ്പൻ. ലേലം, വാഴുന്നോർ, ക്രിസ്ത്യൻ ബ്രദേഴ്‌സ് ഉൾപ്പെടെ നിരവധി സൂപ്പർ ഹിറ്റുകൾ ഇരുവരുടേയും കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button