Latest NewsKeralaNewsWomenLife Style

ഷാള്‍ ഇടാതെ പുറത്തിറങ്ങുമ്പോള്‍ അവന്റെ വൃത്തികെട്ട ശബ്ദം എന്റെ ചെവിയില്‍ വരും: സിന്‍സി അനില്‍

നമ്മള്‍ ജനിച്ചു വളര്‍ന്നത് ഈ നാട്ടില്‍ തന്നെ ആണല്ലോ

ഒരുത്തീ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന മാധ്യമ സമ്മേളനത്തിൽ, മീടു മൂവ്‌മെന്റിന് എതിരെ നടന്‍ വിനായകന്‍ നടത്തിയ പരാമർശം വിവാദമായിരുന്നു. സോഷ്യൽ മീഡിയയിൽ ഇതിനെ അനുകൂലിച്ചും വിമർശിച്ചും പലരും രംഗത്ത് എത്തുന്നുണ്ട്. സംഭവത്തില്‍ സിന്‍സി അനില്‍ എന്ന യുവതി പങ്കുവച്ച ഒരു കുറിപ്പും ശ്രദ്ധനേടുന്നു.

read also: ബിജെപിക്കൊപ്പം സമരവേദി പങ്കുവെക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ വിലക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ശബ്ദമുയരുന്നില്ലേ?

സിന്‍സി അനിലിന്റെ കുറിപ്പ്,

എത്ര പുരോഗമനം പറഞ്ഞാലും ഒരു സ്ത്രീയെന്ന നിലയില്‍ ഒരാള്‍ എന്നോട് സെക്‌സ് ചെയ്യാന്‍ താല്പര്യമുണ്ടെന്നു പറയുന്ന നിമിഷം…അല്ലെങ്കില്‍ സെക്‌സ് തരുമോ എന്ന് ചോദിക്കുന്ന നിമിഷം. എന്നില്‍ ഉണ്ടാകാന്‍ പോകുന്നത് വല്ലാത്ത മാനസിക ദുഃഖം തന്നെയാണ്… ആദ്യം ഓടിയെത്തുന്നത് ഞാന്‍ ഒരു ചീത്ത സ്ത്രീയാണ് എന്ന് അയാള്‍ കരുതിയിട്ടുണ്ടാകുമോ എന്നതാകും. എന്റെ പെരുമാറ്റം അയാള്‍ തെറ്റിദ്ധരിച്ചു കാണുമോ? എന്റെ ശരീരം കാണുമ്ബോള്‍ ആളുകള്‍ക്ക് കാമാസക്തി തോന്നുമോ? എന്റെ സംസാരം മോശമാണോ? എന്നിങ്ങനെ ഉത്തരമില്ലാത്ത നൂറു നൂറു ചോദ്യങ്ങള്‍ കൊണ്ട് നിറയും. അപമാനവും അപകര്‍ഷ്താ ബോധവും കൊണ്ട് തല കുനിക്കും… വിനായകന്‍ പറഞ്ഞ ചോദ്യം ഒട്ടുമിക്ക സ്ത്രീകളെയും അലോസരപ്പെടുത്തുന്നത് തന്നെയാണ്.

നമ്മള്‍ ജനിച്ചു വളര്‍ന്നത് ഈ നാട്ടില്‍ തന്നെ ആണല്ലോ. വിദേശത്ത് ഒന്നുമല്ലല്ലോ. പഠിക്കുന്ന കാലത്ത് ഒരിക്കല്‍ നടന്നു വരുന്ന വഴിയില്‍ പരിചയം പോലും ഇല്ലാത്ത ഒരാള്‍ അടുത്ത് വന്നു. എന്ത് മുലയാടി. ഒന്ന് പിടിക്കാന്‍ തരുമോ എന്ന് ചോദിച്ചു. കടന്നു പോയി. അത് കേട്ട് ആരാണെന്നു തിരിഞ്ഞു നോക്കാന്‍ പോലും പറ്റാത്ത അത്രയും ഞാന്‍ തളര്‍ന്നു പോയി. ഇന്നും shawl ഇടാതെ ഒരു dress ഇട്ടു പുറത്തിറങ്ങുമ്ബോള്‍ അവന്റെ വൃത്തികെട്ട ശബ്ദം എന്റെ ചെവിയില്‍ വരും. എന്റെ ശരീരത്തോട് എനിക്ക് തന്നെ വെറുപ്പ് തോന്നി. വരിഞ്ഞു കെട്ടി മുറുക്കി വയ്ക്കാനുള്ള ശ്രമം ആയിരുന്നു പിന്നീടങ്ങോട്ട്. അന്ന് എന്റെ ശരീരം കാണുമ്ബോള്‍ മറ്റുള്ളവര്‍ക്ക് കാമം തോന്നുന്നു എന്ന ചിന്ത അപമാനവും അപകര്‍ഷതാ ബോധവും ഉണ്ടാക്കി.

ഇന്ന് എന്റെ ചിന്തകള്‍ മാറി. തോറ്റു പോകാതിരിക്കാന്‍ എങ്കിലും ഇന്ന് അങ്ങനെ ഒരാള്‍ പറഞ്ഞാല്‍ thanks എന്ന് ഞാന്‍ തിരിഞ്ഞു നിന്നു പറയും. എന്നാലും ഇന്നും പുറത്തിറങ്ങുമ്ബോള്‍ എന്റെ ഭര്‍ത്താവിന് എന്നോട് പറയേണ്ടി വരുന്നുണ്ട്. നീ shawl ഇടേണ്ട. നീ ഓക്കെ ആണ്.. വൃത്തികേടില്ല. എന്നത്. വിനായകന്‍ പറഞ്ഞ ആ ചോദ്യം അന്ന് അടുത്ത് കൂടി കടന്നു പോയവന്റെ അതെ സ്വരം ആയിട്ട് തന്നെയാണ് തോന്നിയത്. ഒരാളെ മാനസികമായി ജന്മം മുഴുവനും discomfort ആക്കാന്‍ അനവസരത്തിലെ ഒരു ചോദ്യം മതി. വിനയകന്റെ ചോദ്യം ശരിയോ തെറ്റോ എന്ന് ഞാന്‍ പറയുന്നില്ല. ചോദ്യം കേള്‍ക്കുന്ന സ്ത്രീയുടെ പക്ഷത്തു നിന്നാണ് ഞാന്‍ സംസാരിക്കുന്നത്.

സന്തോഷത്തോടെ ആ ചോദ്യത്തെ സ്വീകരിക്കുകയും മറുപടി പറയുകയും ചെയ്യുന്ന സ്ത്രീകള്‍ ഉണ്ടാകാം. അതിനേക്കാള്‍ ഏറെ മാനസിക ആഘാതം ഉണ്ടാകുന്ന സ്ത്രീകള്‍ ആയിരിക്കും ഈ നാട്ടില്‍ കൂടുതല്‍ ഉണ്ടാവുക. അതാണ് ഞാന്‍ ഇവിടെ പറയാന്‍ ഉദേശിച്ചത്… ഞാന്‍ ഈ പറയുന്നത് ചിലപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാകണമെന്നില്ല. അഭിപ്രായം തികച്ചും വ്യക്തിപരമാണ്. എല്ലാവരുടെയും അഭിപ്രയങ്ങളെ മാനിക്കുന്നു. മനുഷ്യര്‍ എല്ലാവരും വ്യത്യസ്തരാണല്ലോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button