KottayamLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത ആ​ണ്‍കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തിയ ആൾ അറസ്റ്റിൽ

ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നാ​യ തൊ​ടു​പു​ഴ സ്വദേശി പ​ഞ്ച​വ​ടി​പ്പാ​ലം പാ​റ​യി​ല്‍ വീ​ട്ടി​ല്‍ ശ്രീ​നി​വാ​സ​നാ​ണ്​ (57) പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്

പാ​ലാ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത ആ​ണ്‍കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തു​ക​യും മോ​ശ​മാ​യി പെ​രു​മാ​റാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത മ​ധ്യ​വ​യ​സ്‌​ക​ന്‍ പി​ടി​യി​ല്‍. ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നാ​യ തൊ​ടു​പു​ഴ സ്വദേശി പ​ഞ്ച​വ​ടി​പ്പാ​ലം പാ​റ​യി​ല്‍ വീ​ട്ടി​ല്‍ ശ്രീ​നി​വാ​സ​നാ​ണ്​ (57) പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ആ​ണ്ടൂ​ര്‍ ക​വ​ല ഇ​ല്ലി​ക്ക​ല്‍ താ​ഴെ റോ​ഡി​ല്‍ കു​രു​വി​നാ​ല്‍കു​ന്നേ​ല്‍ പ​ള്ളി​ക്ക് സ​മീ​പ‌മുള്ള റോ​ഡി​ല്‍, സ്‌​കൂ​ള്‍ വി​ട്ട് ന​ട​ന്നു​പോ​യ കുട്ടിയെ ആണ് ഇയാൾ ശല്യപ്പെടുത്തിയത്. ഇ​യാ​ള്‍ക്കെ​തി​രെ കു​ട്ടി​യു​ടെ പി​താ​വ് കി​ട​ങ്ങൂ​ര്‍ സ്​​റ്റേ​ഷ​നി​ൽ ന​ല്‍കി​യ പ​രാ​തിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : വെറും വയറ്റില്‍ ഈ ഭക്ഷണങ്ങൾ കഴിക്കാന്‍ പാടില്ല!

എ​സ്.​എ​ച്ച്.​ഒ കെ.​ആ​ര്‍. ബി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌.​ഐ​ കു​ര്യ​ന്‍ മാ​ത്യു, എ.​എ​സ്‌.​ഐ മ​ഹേ​ഷ് കൃ​ഷ്ണ​ന്‍, എ.​എ​സ്‌.​ഐ ജ​യ​ച​ന്ദ്ര​ന്‍ എ​സ്.​സി.​പി.​ഒ കെ.​ജി. ഷീ​ജ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button