കുവൈത്ത് സിറ്റി: പള്ളികൾക്കുള്ളിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി കുവൈത്ത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. കുവൈറ്റ് മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്സാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.
പള്ളികൾക്കുള്ളിൽ ഇഫ്താർ നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും, പള്ളികളുടെ പുറത്ത് മുൻകൂട്ടി തയ്യാറാക്കിയ ഭക്ഷണ വിഭവങ്ങൾ നോമ്പ് തുറക്കുന്നതിന്റെ ഭാഗമായി വിതരണം ചെയ്യുന്നതിന് അനുമതിയുണ്ട്.
അതേസമയം, പള്ളികളുടെ പരിസരങ്ങളിൽ ഇഫ്താർ ടെന്റുകൾ സംഘടിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Read Also: ഐഎസ്എൽ ഫൈനൽ കാണുന്നതിനിടെ ഹൈദരാബാദിന് ജയ് വിളിച്ചു: കേരള ടീം ആരാധകർ യുവാവിനെ തല്ലി നടുവൊടിച്ചു
Post Your Comments