ThrissurKeralaNattuvarthaLatest NewsNews

ഐഎസ്എൽ ഫൈനൽ കാണുന്നതിനിടെ ഹൈദരാബാദിന് ജയ് വിളിച്ചു: കേരള ടീം ആരാധകർ യുവാവിനെ തല്ലി നടുവൊടിച്ചു

മാർച്ച് 20 ന് വൈകീട്ട് ഒൻപതരയോടെയാണ് സംഭവം നടന്നത്.

തൃശ്ശൂർ: പട്ടേപ്പാടത്ത് ഐഎസ്എൽ ഫൈനൽ മത്സരം കാണുന്നതിനിടെ എതിർ ടീം ആരാധകർ സംഘം ചേർന്ന് യുവാവിനെ തല്ലി നടുവൊടിച്ചു. സംഭവത്തിൽ, വെള്ളാങ്ങല്ലൂർ സ്വദേശികളായ 9 പേരെ ആളൂർ പൊലീസ് അറസ്റ്റ് ചെയ്തു.

Also read: മുഖ്യമന്ത്രിയുടെ പ്രചാരണം ആസൂത്രിതമാണ്, കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം, ഇല്ലെങ്കിൽ ശ്രീലങ്കയുടെ ഗതി വരും: കെ. സുരേന്ദ്രൻ

പട്ടേപ്പാടം സ്വദേശികളായ പുളിപ്പറമ്പിൽ അൻസിൽ (25), കളത്തുപറമ്പിൽ ശ്രീനി (25), വെള്ളാങ്ങല്ലൂർ വാഴക്കാമഠം സുൽഫിക്കർ (23), തുണ്ടത്തിൽപ്പറമ്പിൽ മുഹമ്മദ് ഷഹ്നാദ് (23), പനങ്ങാട്ട് ആകർഷ് (22), കുരിയപ്പിള്ളി ഹുസൈൻ (22), രായം വീട്ടിൽ സാലിഹ് (22), മങ്കിടിയാൻ വീട്ടിൽ മിഥുൻ (22), തെക്കുംകാട്ടിൽ പവൻ (20) എന്നിവരെയാണ് സംഭവത്തിൽ ആളൂർ സിഐ എം.ബി സിബിൻ്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

മാർച്ച് 20 ന് വൈകീട്ട് ഒൻപതരയോടെയാണ് സംഭവം നടന്നത്. പട്ടേപ്പാടം സെൻ്ററിൽ താഷ്കെന്റ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വലിയ സ്ക്രീനിൽ ഐഎസ്എൽ ഫൈനൽ മത്സരം പ്രദർശിപ്പിക്കുന്നതിനിടയിൽ, കേരളത്തിന് എതിരായി ഹൈദരാബാദ് ടീം ഗോൾ നേടിയപ്പോൾ ഹൈദരാബാദിന് അനുകൂലമായി ജയ് വിളിച്ചുവെന്ന് ആരോപിച്ചാണ് പട്ടേപ്പാടം കൈമാപറമ്പിൽ സുധീഷിനെ (45) പ്രതികൾ മർദ്ദിച്ച് നടുവൊടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button