ErnakulamKeralaLatest NewsNews

പൊലീസ് സുരക്ഷ കിട്ടാതെ കല്ലിടില്ലെന്ന് കെ റെയിൽ സർവ്വേ നടത്തുന്ന ഏജൻസി: വടക്കൻ കേരളത്തിലും നടപടികൾ മരവിപ്പിച്ചു

ഇന്നലെ പിറവത്ത് സർവ്വേയ്ക്ക് പോയ സംഘത്തിന്‍റെ കാർ നാട്ടുകാർ ഉപരോധിച്ചത് വലിയ പരിഭ്രാന്തി പടർത്തിയെന്ന് ജീവനക്കാർ പറഞ്ഞു.

കൊച്ചി: എറണാകുളത്ത് സിൽവർ ലൈൻ പദ്ധതിക്കായുള്ള സർവ്വേ താൽക്കാലികമായി നിർത്തിവെച്ചു. പൊലീസ് സുരക്ഷയില്ലാതെ ജോലി തുടരാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ നിലപാട് കടുപ്പിച്ചതോടെയാണ് സർവ്വേ നിർത്തിവെച്ചത്. എറണാകുളം ജില്ലയിൽ 12 കിലോമീറ്റർ ഭൂമി കൂടി മാത്രമേ സർവ്വേ നടത്താനുള്ളൂ. വടക്കൻ കേരളത്തിലും ഇന്ന് സർവ്വേ നടപടികൾ മുടങ്ങി. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് കഴിയുന്നത് വരെ സർവ്വേ വൈകിപ്പിക്കാനും ആലോചനയുണ്ട്.

Also read: ഐഎസ്എൽ ഫൈനൽ കാണുന്നതിനിടെ ഹൈദരാബാദിന് ജയ് വിളിച്ചു: കേരള ടീം ആരാധകർ യുവാവിനെ തല്ലി നടുവൊടിച്ചു

പൊലീസ് സുരക്ഷ ലഭിക്കാതെ സർവ്വേ തുടരാൻ കഴിയില്ലെന്ന് എറണാകുളത്ത് സർവ്വേ നടത്തുന്ന സ്വകാര്യ ഏജൻസിയിലെ ഉദ്യോഗസ്ഥർ നിലപാട് സ്വീകരിക്കുകയായിരുന്നു. പ്രതിഷേധക്കാർ വനിതാ ജീവക്കാരെ അടക്കം കയ്യേറ്റം ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഏജൻസി പരാതിപ്പെട്ടു.

ഇന്നലെ പിറവത്ത് സർവ്വേയ്ക്ക് പോയ സംഘത്തിന്‍റെ കാർ നാട്ടുകാർ ഉപരോധിച്ചത് വലിയ പരിഭ്രാന്തി പടർത്തിയെന്ന് ജീവനക്കാർ പറഞ്ഞു. ഈ രീതിയിൽ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണെന്ന് ഏജൻസി കെ റെയിലിനെ അറിയിച്ചു. ജില്ലയിൽ ഇനി 12 കിലോമീറ്റർ ഭൂമി കൂടി മാത്രമേ സർവ്വേ ചെയ്യേണ്ടതുള്ളുവെന്നും, മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും ഏജൻസി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button