തൊടുപുഴ: കെട്ടിട നിർമാണത്തിന്റെ മറവിൽ അനധികൃതമായി പാറ പൊട്ടിച്ച് കടത്തിയെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുമാരമംഗലം പഞ്ചായത്തിലെ 12-ാം വാർഡ് ഉരിയരിക്കുന്നിലാണ് സംഭവം. ഇവിടെ കെട്ടിടനിർമാണത്തിനായി പാറ പൊട്ടിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ, സ്ഥലത്തു നിന്നും ലോറിയിൽ നിരന്തരം പാറ പൊട്ടിച്ച് കടത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
Read Also : വിമര്‍ശനങ്ങള്‍ കനക്കുന്നതിനിടെ വിനായകന്റെ മറുപടി, പാഞ്ചാലിയുടെ ചിത്രമിട്ട്
തുടർന്ന്, അനധികൃത പാറ ഖനനം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കുമാരമംഗലം പഞ്ചായത്ത്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ഉദ്യോഗസ്ഥരെത്തി സ്റ്റോപ്പ് മെമ്മോ നൽകി.
Post Your Comments