Latest NewsIndiaNewsCrime

മദ്യപിച്ച് ബഹളംവെച്ച യുവതിയെ ഓട്ടോ ഡ്രൈവർമാർ അടിച്ച് നിലത്തിട്ട് ചവിട്ടി, പൊലീസ് പ്രതികരിച്ചില്ല: വീഡിയോ വൈറൽ

യുവതി മദ്യലഹരിയിൽ ആയിരുന്നുവെന്നും, റോഡിൽ അവർ ബഹളമുണ്ടാക്കിയെന്നും പൊലീസ് പറഞ്ഞു. ഇവര്‍ ഓട്ടോ ഡ്രൈവർമാരുമായും മറ്റുള്ളവരുമായും വഴക്കിട്ടതിന് പിന്നാലെയാണ് ആക്രമണം നടന്നത്.

ഭരത്പൂര്‍: മദ്യപിച്ച് ബഹളംവെച്ച 25 കാരിയായ യുവതിയെ ക്രൂരമായി ചവിട്ടി മര്‍ദ്ദിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍. പൊലീസുകാരന്‍ നോക്കി നില്‍ക്കെയാണ് ഓട്ടോ ഡ്രൈവർമാർ യുവതിയെ ആക്രമിച്ചത്. ബുധനാഴ്ച രാജസ്ഥാനിലെ ഭരത്പൂരിലാണ് സംഭവം നടന്നത്. മർദ്ദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. രണ്ട് പേർ ചേർന്ന് യുവതിയെ ആക്രമിക്കുമ്പോൾ ഒരു പോലീസുകാരനും മറ്റ് ചിലരും പ്രതികരിക്കാതെ നോക്കി നില്‍ക്കുകയായിരുന്നുവെന്ന് വീഡിയോയില്‍ വ്യക്തമായി കാണാം.

Also read: മറയൂർ ശർക്കര വ്യവസായം പ്രതിസന്ധിയിൽ: കൃഷിയും നിർമ്മാണവും പകുതിയായി കുറഞ്ഞു

വീഡിയോ വൈറലായി സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായതോടെ യുവതിയെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍മാരെ പൊലീസ് കണ്ടെത്തി. രണ്ട് പേരെയും ഐപിസി സെക്ഷൻ 324 (മുറിപ്പെടുത്തല്‍), 341 (തടഞ്ഞുവയ്ക്കല്‍), 354 (പീഡനം) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തതായി, മഥുര ഗേറ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ രാംനാഥ്‌ മാധ്യമങ്ങളോട് പ്രതികരിച്ചു.

യുവതി മദ്യലഹരിയിൽ ആയിരുന്നുവെന്നും, റോഡിൽ അവർ ബഹളമുണ്ടാക്കിയെന്നും പൊലീസ് പറഞ്ഞു. ഇവര്‍ ഓട്ടോ ഡ്രൈവർമാരുമായും മറ്റുള്ളവരുമായും വഴക്കിട്ടതിന് പിന്നാലെയാണ് ആക്രമണം നടന്നത്. മഹേഷ്, ചരൺ സിംഗ് എന്നീ രണ്ട് ഓട്ടോ ഡ്രൈവർമാരാണ് കേസിൽ അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button