ദമാം: നോട്ടെക് പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവാസികൾക്കിടയിലെ ശാസ്ത്ര- വൈജ്ഞാനിക-സാങ്കേതിക മികവുകളെ കണ്ടെത്തിനും അംഗീകാരം നൽകുന്നതിനും വേണ്ടി നടത്തപ്പെടുന്ന നോളജ് ആൻഡ് ടെക്നോളജി എക്സ്പോയുടെ ഭാഗമായാണ് ‘നോട്ടെക്-’22 പുരസ്കാര’ത്തിന് അപേക്ഷ ക്ഷണിച്ചത്. വിവര സാങ്കേതിക- വൈജ്ഞാനിക- ശാസ്ത്ര- ഗവേഷണ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഇന്ത്യക്കാരായ പ്രവാസികൾക്കാണ് പുരസ്കാരം ലഭിക്കുന്നത്.
Read Also: ഒരു കോടിയോളം രൂപയുടെ തട്ടിപ്പ്: അഞ്ചുവർഷമായി പൊലീസിനെ വെട്ടിച്ചു നടന്ന സ്ത്രീ അറസ്റ്റിൽ
അപേക്ഷകർ ഈസ്റ്റ് നാഷണൽ പരിധിയായ ഹായിൽ, അൽ ഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരിക്കണം. ഏപ്രിൽ ഒന്നിന് ജുബൈലിൽ നടക്കുന്ന സൗദി ഈസ്റ്റ് നാഷണൽ നോട്ടെക്കിൽ പുരസ്കാരം സമ്മാനിക്കും. ഈ മാസം 28 നു മുൻപ് അപേക്ഷ സമർപ്പിക്കണം. knowtechse@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് സ്വയം അപേക്ഷ സമർപ്പിക്കുകയോ മറ്റുള്ളവർക്ക് വേണ്ടി ശുപാർശ നൽകുകയോ ചെയ്യാം.
Post Your Comments