
ഇരിങ്ങാലക്കുട: എട്ടുമാസം മുമ്പ് വെള്ളാങ്ങല്ലൂരിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മാപ്രാണം സ്വദേശി വിഷ്ണുവിനെ (23)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളാങ്ങല്ലൂർ സ്വദേശിയായ മധ്യവയസ്കൻ പച്ചക്കറി വാങ്ങാൻ കടയിൽ കയറിയപ്പോൾ താക്കോൽ ഊരാൻ മറന്നിരുന്നു. ഇത് കണ്ട വിഷ്ണു സ്കൂട്ടറുമായി കടന്നുകളയുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച മോഷ്ടാവിന്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Read Also : കശ്മീർ ഫയൽസിനെതിരെ നെഗറ്റീവ് റിവ്യൂ ഇട്ടു : ജനങ്ങൾ യുവാവിന്റെ മൂക്കുകൊണ്ട് നിലത്ത് എഴുതിച്ച് വിട്ടു
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എസ്.പി സുധീരൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ സി.എം. ക്ലീറ്റസ്, എ.എസ്.ഐ കെ.എ. ജോയ്, മുഹമ്മദ് അഷ്റഫ്, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, സോണി സേവ്യർ, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, പി.വി. വികാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post Your Comments